KSDLIVENEWS

Real news for everyone

കഴുത്തറുത്ത് മരിച്ച നിലയിൽ നവവധുവിനെ കണ്ടെത്തിയതിന് പിന്നാലെ ഭർതൃമാതാവും ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നാട്ടുകാർക്കിടയിൽ പലവിധ സംശയങ്ങൾ , പൊലീസിനെ വട്ടംകറക്കി രണ്ട് മരണങ്ങൾ

SHARE THIS ON

തിരുവനന്തപുരം: കല്ലമ്ബലത്ത് നവവധുവിനെ വീട്ടിലെ ബാത്ത് റൂമില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭര്‍തൃമാതാവും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് പൊലീസിനെ വട്ടംകറക്കുന്നു. ചെമ്മരുതി മുത്താന ഗുരുമുക്കിനു സമീപം സുനിതാ ഭവനില്‍ പുഷ്പാംഗദന്റെ ഭാര്യ ശ്യാമളയെയാണ് (53) കഴിഞ്ഞ ദിവസം വീടിന് സമീപത്തെ കോഴിഫാമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 15 നാണ് ശ്യാമളയുടെ മകന്‍ ശരത്തിന്റെ ഭാര്യ വെട്ടൂര്‍ വെന്നികോട് വലയന്റെകുഴി ശാന്ത മന്ദിരത്തില്‍ ഷാജിയുടെയും ശ്രീനയുടെയും മകള്‍ ആതിരയെ ഭര്‍ത്തൃഗൃഹത്തിലെ ബാത്ത് റൂമില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ ദുരൂഹത ഉന്നയിച്ചും അന്വേഷണം ആവശ്യപ്പെട്ടും ആതിരയുടെ പിതാവ് എസ്.പി ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശ്യാമളയും ജീവനൊടുക്കിയത്.ശ്യാമള തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി മകള്‍ പറഞ്ഞിട്ടുണ്ടെന്ന് എസ്.പിക്ക് നല്‍കിയ പരാതിയില്‍ പിതാവ് വെളിപ്പെടുത്തിയിരുന്നു.

നവംബര്‍ 30 നായിരുന്നു ശരത്തും ആതിരയും വിവാഹിതരായത്. ശരത്ത് പിതാവുമായി ആശുപത്രിയില്‍ പരിശോധനയ്ക്ക് പോയ സമയത്താണ് ആതിരയെ വീട്ടിനുള്ളിലെ ബാത്ത് റൂമില്‍ മരിച്ച നിലയില്‍ കണ്ടത്. ഈ സമയത്ത് വീട്ടിലെത്തിയ ആതിരയുടെ മാതാവാണ് സംഭവം ആദ്യം കണ്ടത്. അകത്തുനിന്ന് അടച്ച നിലയിലായിരുന്നു ബാത്ത് റൂം. രക്തംപുരണ്ട കത്തിയും അതിനുള്ളില്‍ നിന്ന് കണ്ടെത്തിയിരുന്നു. വീടിന്റെ കതക് തുറന്ന നിലയില്‍ കണ്ടെത്തിയതും മകള്‍ക്ക് ജീവനൊടുക്കേണ്ട മറ്റ് സാഹചര്യങ്ങളൊന്നും ഇല്ലാതിരുന്നതുമാണ് ആതിരയുടെ വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്താന്‍ കാരണം.

ഒരു ഉറുമ്ബിനെപ്പോലും നോവിക്കാന്‍ മനസില്ലാത്ത മകള്‍ സ്വയം കഴുത്തറുത്ത് ക്രൂരമായ നിലയില്‍ ജീവനൊടുക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് ആതിരയുടെ വീട്ടുകാരുടെ വാദം. മകളെ ആരോ അപായപ്പെടുത്തിയതാണെന്ന് ഉറച്ച്‌ വിശ്വസിക്കുന്ന വീട്ടുകാര്‍, ഭര്‍തൃമാതാവുള്‍പ്പെടെയുള്ളവരെ ഇതുമായി ബന്ധപ്പെട്ട് സംശയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെ പ്രതിയെന്ന നിലയില്‍ തന്നെ സംശയനിഴലിലാക്കിയതും സമൂഹമാദ്ധ്യമങ്ങളിലടക്കം നിരന്തരം വാര്‍ത്തകള്‍ വന്നതും ശ്യാമള ദുഃഖിതയായിരുന്നത്രേ. ഇക്കാര്യം ചില ബന്ധുക്കളോട് അവര്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആര്യയുടെ മരണത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പൊലീസിനോടും ബന്ധുക്കളോടും വെളിപ്പെടുത്തിയിരുന്ന അവര്‍, ഇക്കാര്യങ്ങള്‍ അന്വേഷണത്തിലിരിക്കെ ജീവനൊടുക്കിയതാണ് ഇപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ പലവിധ സംശയങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ശ്യാമള തെറ്റുകാരിയായതിനാലാണ് ജീവനൊടുക്കിയതെന്നും അതല്ല, നിരപരാധിയായ താന്‍ ക്രൂശിക്കപ്പെടുന്നതില്‍ മനം നൊന്താണ് കടുംകൈയ്ക്ക് മുതിര്‍ന്നതെന്നുമുള്ള വാദങ്ങള്‍ ഉയരുമ്ബോഴും ഇരുമരണങ്ങളിലെയും ദുരൂഹത ഒഴിയുന്നുമില്ല. എന്തായാലും, രണ്ട് സംഭവങ്ങളും അതീവഗൗരവമായാണ് കാണുന്നതെന്ന് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ആറ്റിങ്ങല്‍ ഡിവൈ.എസ്.പി: എസ്.വൈ സുരേഷ് പറഞ്ഞു. ആര്യയുടെ മരണം ആത്മഹത്യയാകാനാണ് സാദ്ധ്യതയെന്നും പുറത്ത് നിന്നാരുടെയും സാന്നിദ്ധ്യം അവിടെ കണ്ടെത്താനായിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍, ആതിരയുടെ മരണത്തിന് പിന്നാലെ ശ്യാമളയും ആത്മഹത്യ ചെയ്തതോടെ സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം ആവശ്യമായിവന്നിരിക്കുന്നതായി പൊലീസ് വെളിപ്പെടുത്തുന്നു.

വിവാഹത്തിന് മുമ്ബ് മുതലുള്ള ആര്യയുടെയും ശരത്തിന്റെയും കുടുംബ കാര്യങ്ങളിലുള്‍പ്പെടെ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിക്കുന്നതോടെ കാര്യങ്ങളില്‍ വ്യക്തത വരുത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.തിരുവനന്തപുരം: കല്ലമ്ബലത്ത് നവവധുവിനെ വീട്ടിലെ ബാത്ത് റൂമില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭര്‍തൃമാതാവും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് പൊലീസിനെ വട്ടംകറക്കുന്നു.

ചെമ്മരുതി മുത്താന ഗുരുമുക്കിനു സമീപം സുനിതാ ഭവനില്‍ പുഷ്പാംഗദന്റെ ഭാര്യ ശ്യാമളയെയാണ് (53) കഴിഞ്ഞ ദിവസം വീടിന് സമീപത്തെ കോഴിഫാമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 15 നാണ് ശ്യാമളയുടെ മകന്‍ ശരത്തിന്റെ ഭാര്യ വെട്ടൂര്‍ വെന്നികോട് വലയന്റെകുഴി ശാന്ത മന്ദിരത്തില്‍ ഷാജിയുടെയും ശ്രീനയുടെയും മകള്‍ ആതിരയെ ഭര്‍ത്തൃഗൃഹത്തിലെ ബാത്ത് റൂമില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ ദുരൂഹത ഉന്നയിച്ചും അന്വേഷണം ആവശ്യപ്പെട്ടും ആതിരയുടെ പിതാവ് എസ്.പി ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശ്യാമളയും ജീവനൊടുക്കിയത്. ശ്യാമള തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി മകള്‍ പറഞ്ഞിട്ടുണ്ടെന്ന് എസ്.പിക്ക് നല്‍കിയ പരാതിയില്‍ പിതാവ് വെളിപ്പെടുത്തിയിരുന്നു.

ശ്യാമള തെറ്റുകാരിയായതിനാലാണ് ജീവനൊടുക്കിയതെന്നും അതല്ല, നിരപരാധിയായ താന്‍ ക്രൂശിക്കപ്പെടുന്നതില്‍ മനം നൊന്താണ് കടുംകൈയ്ക്ക് മുതിര്‍ന്നതെന്നുമുള്ള വാദങ്ങള്‍ ഉയരുമ്ബോഴും ഇരുമരണങ്ങളിലെയും ദുരൂഹത ഒഴിയുന്നുമില്ല. എന്തായാലും, രണ്ട് സംഭവങ്ങളും അതീവഗൗരവമായാണ് കാണുന്നതെന്ന് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ആറ്റിങ്ങല്‍ ഡിവൈ.എസ്.പി: എസ്.വൈ സുരേഷ് പറഞ്ഞു. ആര്യയുടെ മരണം ആത്മഹത്യയാകാനാണ് സാദ്ധ്യതയെന്നും പുറത്ത് നിന്നാരുടെയും സാന്നിദ്ധ്യം അവിടെ കണ്ടെത്താനായിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

എന്നാല്‍, ആതിരയുടെ മരണത്തിന് പിന്നാലെ ശ്യാമളയും ആത്മഹത്യ ചെയ്തതോടെ സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം ആവശ്യമായിവന്നിരിക്കുന്നതായി പൊലീസ് വെളിപ്പെടുത്തുന്നു. വിവാഹത്തിന് മുമ്ബ് മുതലുള്ള ആര്യയുടെയും ശരത്തിന്റെയും കുടുംബ കാര്യങ്ങളിലുള്‍പ്പെടെ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിക്കുന്നതോടെ കാര്യങ്ങളില്‍ വ്യക്തത വരുത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

മകളെ ആരോ അപായപ്പെടുത്തിയതാണെന്ന് ഉറച്ച്‌ വിശ്വസിക്കുന്ന വീട്ടുകാര്‍, ഭര്‍തൃമാതാവുള്‍പ്പെടെയുള്ളവരെ ഇതുമായി ബന്ധപ്പെട്ട് സംശയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെ പ്രതിയെന്ന നിലയില്‍ തന്നെ സംശയനിഴലിലാക്കിയതും സമൂഹമാദ്ധ്യമങ്ങളിലടക്കം നിരന്തരം വാര്‍ത്തകള്‍ വന്നതും ശ്യാമള ദുഃഖിതയായിരുന്നത്രേ. ഇക്കാര്യം ചില ബന്ധുക്കളോട് അവര്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആതിരയുടെ മരണത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പൊലീസിനോടും ബന്ധുക്കളോടും വെളിപ്പെടുത്തിയിരുന്ന അവര്‍, ഇക്കാര്യങ്ങള്‍ അന്വേഷണത്തിലിരിക്കെ ജീവനൊടുക്കിയതാണ് ഇപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ പലവിധ സംശയങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!