KSDLIVENEWS

Real news for everyone

കേരളത്തിനായി വൻ പ്രഖ്യാപനം , ദേശീയ പാത വികസനത്തിന് 65000 കോടി , കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1967 കോടി

SHARE THIS ON

ന്യൂഡല്‍ഹി: കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് കേന്ദ്രബജറ്റില്‍ 65000 കോടി രൂപയുടെ പദ്ധതി. 1100 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് തുക നീക്കിവെച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

മുംബൈ- കന്യാകുമാരി പാതയ്ക്ക് 600 കോടി രൂപ അനുവദിക്കും. മധുര- കൊല്ലം ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. ദേശീയ പാത വികസനത്തിന് കൂടുതല്‍ തുക നീക്കിവെയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന കേരളത്തിന് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി.

ഇതിന് പുറമേ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1967 കോടി രൂപ വകയിരുത്തിയതായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കേരളത്തിന് പുറമേ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അസം, ബംഗാള്‍ എന്നി സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ബംഗാളിന് 25000 കോടി രൂപ നല്‍കുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!