KSDLIVENEWS

Real news for everyone

‘അധികാരത്തില്‍ തുടരുന്നത് ബുദ്ധിമുട്ടാകും’;കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി രാകേഷ് ടികായത്

SHARE THIS ON

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി കർഷക സമര നേതാവ് രാകേഷ് ടികായത്ത്. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ അധികാരത്തിൽ തുടരുന്നത് ബുദ്ധിമുട്ടാകുമെന്ന് രാകേഷ് ടികായത് പറഞ്ഞു. ഹരിയാണയിലെ ജിന്ദിൽ നടന്ന കർഷകരുടെ ‘മഹാപഞ്ചായത്തി’നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൻജനക്കൂട്ടമാണ് ജിന്ദിൽ നടന്ന മഹാപഞ്ചായത്തിൽ പങ്കാളികളായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കർഷകസമരത്തെ പിന്തുണച്ചുകൊണ്ട് ഉത്തർപ്രദേശിൽ ഇത്തരത്തിൽ മഹാപഞ്ചായത്തുകൾ നടന്നുവരുന്നുണ്ട്

‘കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ഞങ്ങൾ നിരവധി തവണ സംസാരിച്ചു. സർക്കാർ ശ്രദ്ധയോടെ കേൾക്കണം. അധികാരത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടാൽ നിങ്ങൾ എന്തുചെയ്യും’ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ചോദിച്ചു.

റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങൾക്ക് പിന്നാലെ പ്രതിഷേധിക്കുന്ന കർഷകരെ അതിർത്തികളിൽ നിന്ന് മാറ്റാനുളള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരേ രാകേഷ് ടികായത്ത് നടത്തിയ ചെറുത്തുനിൽപ് ശ്രദ്ധേയമായിരുന്നു. ഉത്തർപ്രദേശിൽ നിന്ന് ജാട്ട് വിഭാഗങ്ങൾ ഒന്നടങ്കം പിന്തുണയർപ്പിച്ച് പ്രതിഷേധത്തിനൊപ്പം ചേരുകയുണ്ടായി.

പ്രതിഷേധ സ്ഥലങ്ങളിൽ പോലീസ് വലിയ സിമന്റ് ബാരിക്കേഡുകളും മുൾകമ്പികളും ഉപയോഗിച്ച് പ്രതിബന്ധം തീർത്തതിനോട് രാകേഷ് ടികായത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു,’ രാജാവ് ഭയപ്പെടുമ്പോൾ കോട്ടകൾ സുരക്ഷിതമാക്ക

അഞ്ച് പ്രമേയങ്ങൾ ഇന്നത്തെ ‘മഹാപഞ്ചായത്തിൽ’ പാസാക്കി. കാർഷിക നിയമങ്ങൾ സർക്കാർ പിൻവലിക്കണമെന്ന ആവശ്യത്തിന് പുറമെ, വിളകൾക്ക് മിനിമം താങ്ങുവില, വിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി, കാർഷിക വായ്പ എഴുതിത്തള്ളൽ, റിപ്പബ്ലിക് ദിനത്തിലെ അക്രമത്തെത്തുടർന്ന് അറസ്റ്റുചെയ്ത കർഷകരെ മോചിപ്പിക്കുക എന്നിവയും പ്രമേയങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാണയിലെ വിവിധ ഖാപ് നേതാക്കളും മഹാപഞ്ചായത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!