ആളപായമില്ലവിനോദ സഞ്ചാരികളുമായുള്ള ഓട്ടത്തിനിടെ ഹൗസ്ബോട്ടിന് തീ പിടിച്ചു, യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം; ആളപായമില്ല

കവ്വായി കായലിൽ ഓട്ടം നടത്തുന്നതിനിടെ തീ പിടിച്ച വഞ്ചി വീട്. മുകളിൽ പായ പുതച്ച ഭാഗത്ത് പനമ്പ് കത്തിയത് കാണാം.
SHARE
തൃക്കരിപ്പൂർ ∙ വിനോദ സഞ്ചാരികളുമായി ഓട്ടം നടത്തുന്നതിനിടെ വഞ്ചി വീടിന് തീ പിടിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചയോടെ കവ്വായി കായലിലാണ് സംഭവം. കോട്ടപ്പുറത്തു നിന്നു പുറപ്പെട്ട വഞ്ചി വീട് വലിയപറമ്പിനും പടന്നക്കും മധ്യേയുള്ള ബീച്ചാരക്കടവ്–തെക്കെക്കാട് ഭാഗത്ത് എത്തിയപ്പോഴാണ് തീ പിടിച്ചത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണിത്.
നാശം വിതച്ച് കാട്ടാനകൾ; വാഴകൾ നശിപ്പിച്ചു, ലയങ്ങളുടെ ജനൽച്ചില്ലുകളും ഹോട്ടലും തകർത്തു
വഞ്ചി വീടിന്റെ മുകൾ ഭാഗത്ത് തീ ഉയരുന്നതാണ് കണ്ടത്. യാത്രക്കാരും പിന്നാലെ മറ്റൊരു വഞ്ചി വീട്ടിൽ ഉണ്ടായിരുന്നവരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി തീയണച്ചു. തീ പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. പനമ്പ് കൊണ്ടു മറച്ച വഞ്ചി വീട്ടിൽ അശ്രദ്ധ കാട്ടിയാൽ തീ എളുപ്പത്തിൽ പിടിക്കും.
പ്രണയദിനമായതിനാൽ ഇന്നലെ കവ്വായി കായലിൽ നിരവധി വഞ്ചി വീടുകൾ ഓട്ടത്തിലുണ്ടായിരുന്നു. കോട്ടപ്പുറത്ത് നിന്നു പുറപ്പെട്ട് വലിയപറമ്പ് ദ്വീപിനെ പ്രദക്ഷിണം നടത്തി കടന്നു പോകുന്ന വഞ്ചി വീടുകൾക്ക് കോവിഡ് വ്യാപനത്തിനു ശേഷം അടുത്തിടെയാണ് വീണ്ടും ഓട്ടം ലഭിച്ചു തുടങ്ങിയത്. പ്രണയദിനത്തിൽ വഞ്ചി വീടിന് പിടിവലിയായിരുന്നു.

