പുതുച്ചേരിയിൽ കോൺഗ്രസ് നിലം പതിച്ചു ; വിശ്വാസ വോട്ടെടുപ്പിൽ വൻ തിരിച്ചടി മുഖ്യമന്ത്രി രാജിവച്ചു

പുതുച്ചേരി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പുതുച്ചേരിയിലെ നാരായണ സര്‍ക്കാറിന് വിശ്വാസ വോട്ടെടുപ്പില്‍ വന്‍ തിരിച്ചടി. വി. നാരായണസ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു .12 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് സര്‍ക്കാറിന് ലഭിച്ചത്.
വിശ്വാസവോട്ടെടുപ്പിന് മുമ്ബായി വി. നാരായണസ്വാമിയും ഭരണപക്ഷ എം.എല്‍.എമാരും സഭയില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം ലെഫ്റ്റണന്റ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി.തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നില്‍ക്കുമ്ബോഴാണ് സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടത് .
14 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടെങ്കിലേ അധികാരത്തുടര്‍ച്ച നിലനിര്‍ത്താനാകൂ. കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി ഗവര്‍ണര്‍ അറിയിച്ചു.സര്‍ക്കാര്‍ നിലം പതിച്ചതോടെ തെരഞ്ഞെടുപ്പ് വരെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും. എം.എല്‍.എമാരുടെ കൊഴിഞ്ഞു പോക്കാണ് നാരായണ സ്വാമി സര്‍ക്കാറിന് വന്‍ തിരിച്ചടിയായത്.
ഞായറാഴ്ച ഒരു കോണ്‍ഗ്രസ് എം.എല്‍.എയും ഡി.എം.കെ എം.എല്‍.എയും രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എയും മുഖ്യമന്ത്രിയുടെ പാര്‍ലമെന്‍ററി സെക്രട്ടറിയുമായ കെ. ലക്ഷ്മിനാരായണനും ഡി.എം.കെയിലെ വെങ്കടേശനുമാണ് രാജി സമര്‍പ്പിച്ചത്.
അതേസമയം കേന്ദ്രത്തിനെതിരെയും മുന്‍ ലെഫ്. ഗവര്‍ണര്‍ കിരണ്‍ബേദിക്കുമെതിരെയും വി. നാരായണസ്വാമി വിമര്‍ശനം ഉന്നയിച്ചു .കിരണ്‍ബേദിയെ ഉപയോഗിച്ച് കേന്ദ്രം രാഷ്ട്രീയം കളിച്ചുവെന്നും പുതുച്ചേരിയുടെ ഫണ്ട് തടഞ്ഞുവെച്ച് ഗൂഡാലോചന നടത്തിയെന്നും കുറ്റപ്പെടുത്തി. എം.എല്‍.എമാര്‍ പാര്‍ട്ടിയോട് വിശ്വാസ്യത പുലര്‍ത്തണം. രാജിവെച്ച എം.എല്‍.എമാര്‍ക്ക് ജനങ്ങളുടെ മുഖത്ത് നോക്കാന്‍ കഴിയില്ല. അവരെ ജനം അവസരവാദികളെന്ന് വിളിക്കുമെന്നും വി. നാരായണസ്വാമി നിയമസഭയില്‍ ആരോപിച്ചു .
നേരത്തേ മൂന്ന് എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ആറ് എം.എല്‍.എമാര്‍ രാജിവെച്ചതോടെ 28അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പിന്തുണ 12 ആയി ചുരുങ്ങി. അതേസമയം ബി.ജെ.പി അടങ്ങുന്ന പ്രതിപക്ഷത്തിന് അംഗബലം 14 ആയി ഉയര്‍ന്നു .
The post പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നിലം പതിച്ചു ; വിശ്വാസ വോട്ടെടുപ്പില്‍ വന്‍ തിരിച്ചടി; മുഖ്യമന്ത്രി രാജിവച്ചു.

