ഉത്തപ്പ, വിഷ്‌ണു സെഞ്ചുറിത്തിളക്കം; സഞ്ജു വെടിക്കെട്ട്; കേരളത്തിന് 351 റണ്‍സ്

ബെംഗളൂരു: വിജയ് ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും വിഷ്‌ണു വിനോദും സഞ്ജു സാംസണും തീപ്പന്തമായപ്പോള്‍ റെയില്‍വേസിനെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം ഉത്തപ്പയുടേയും(100), വിഷ്‌ണുവിന്‍റേയും(107) സെഞ്ചുറിക്കരുത്തിലും സഞ്ജു വെടിക്കെട്ടിലും(61) ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 50 ഓവറില്‍ 351 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ വത്‌സല്‍ ഗോവിന്ദിന്‍റെ(46) പ്രകടനവും കേരളത്തെ തുണച്ചു.
വീണ്ടും ഉത്തപ്പ, വിഷ്‌ണു കട്ട സപ്പോര്‍ട്ട്
ഏത് ടീമും കൊതിക്കുന്ന സ്വപ്‌ന തുടക്കമാണ് കേരളം നേടിയത്. മിന്നും ഫോം മൂന്നാം മത്സരത്തിലും ഉത്തപ്പ തുടരുകയും വിഷ്‌ണു വിനോദ് അതേറ്റ് പിടിക്കുകയും ചെയ്‌തപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ 193 റണ്‍സ് പിറന്നു. വിഷ്‌ണുവാണ് ആദ്യം അടി തുടങ്ങിയതെങ്കില്‍ പിന്നാലെ ഉത്തപ്പ സ്റ്റിയറിംഗ് ഏറ്റെടുക്കുകയായിരുന്നു. കൂട്ടുകെട്ട് പൊളിക്കാന്‍ 32 ഓവറുകള്‍ കാത്തിരിക്കേണ്ടി വന്നു റെയില്‍വേസിന്. 103 പന്തില്‍ ഉത്തപ്പ എട്ട് ഫോറും അഞ്ച് സിക്‌സും പറത്തി ടൂര്‍ണമെന്‍റിലെ രണ്ടാം ശതകം കണ്ടെത്തി. എന്നാല്‍ സെഞ്ചുറിക്ക് തൊട്ടടുത്ത പന്തില്‍ ഉത്തപ്പയെ ശിവം ചൗധരി റിട്ടേന്‍ ക്യാച്ചില്‍ മടക്കി.
സഞ്ജു തീ, പുകഞ്ഞ് മധ്യനിര
വണ്‍ഡൗണായി ക്രീസിലെത്തിയ സഞ്ജുവാകട്ടെ വന്നപാടെ അടി തുടങ്ങി. ഇതിനിടെ 90 പന്തില്‍ വിഷ്‌ണു വിനോദ് ശതകം പൂര്‍ത്തിയാക്കി. അഞ്ച് ഫോറും നാല് സിക്‌സും ബൗണ്ടറിയിലെത്തി. 107 പന്തില്‍ അത്രതന്നെ റണ്‍സുമായി വിഷ്‌ണു 40-ാം ഓവറില്‍ അമിത് മിശ്രയുടെ പന്തില്‍ മടങ്ങി. എങ്കിലും 25 പന്തില്‍ അമ്പത് പിന്നിട്ട് സഞ്ജു ബാറ്റിംഗ് വെടിക്കെട്ടിന് മരുന്നിട്ടതോടെ കേരളം സ്‌കോര്‍ ബോര്‍ഡില്‍ കുതിച്ചു. 41-ാം ഓവറില്‍ പ്രദീപ് പൂജാര്‍ അടുത്തടുത്ത പന്തുകളില്‍ സച്ചിന്‍ ബേബിയേയും(1), സഞ്ജു സാംസ�

