സ്ട്രഗ്ളേഴ്സ് ഓഫ് ജി സി കെ 28 ന്

കാസറഗോഡ്: എസ് എഫ് ഐ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാസർകോട് ഗവൺമെന്റ് കോളേജിലെ പൂർവ്വകാല നേതൃസംഗമം ഫെബ്രുവരി 28 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതൽ ഗവൺമെന്റ് കോളേജിൽ വെച്ച് നടക്കും. പരിപാടിയിൽ എസ് എഫ് ഐ രൂപീകരണ കാലഘട്ടം മുതലുള്ള പഴയകാല നേതൃത്വം സംഗമത്തിൽ പങ്കെടുക്കും. തുടർന്ന് വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും…

