എ വി ഗോപിനാഥ് ഇടത്തേക്കെന്ന് സൂചന ; ഷാഫി പറമ്ബിലിനെതിരായ വിമത നീക്കത്തിനുപിന്നിൽ കളിച്ചതാര് . ?

പാലക്കാട്: ഷാഫി പറമ്ബില്‍ എം.എല്‍.എയ്ക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ ഡി.സി.സി അദ്ധ്യക്ഷന്‍ എ.വി. ഗോപിനാഥിന്റെ ഇടതു പ്രവേശനം തളളാതെ സി.പി.എം. സാഹചര്യങ്ങള്‍ക്കനുസരിച്ചു തീരുമാനമെടുക്കുമെന്നും പരിഗണിക്കുന്നത് വിജയസാദ്ധ്യത മാത്രമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് പ്രതികരിച്ചു. അതേസമയം സി.പി.എം നേതാവ് പി.കെ. ശശി എം.എല്‍.എ ഗോപിനാഥിനെ സ്വാഗതം ചെയ്തു.
പലരും കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് വരുന്നുണ്ട്. താഴെതട്ടിലുളള നേതാക്കളും ഉന്നത നേതാക്കളും വരെ അത്തരത്തില്‍ ചിന്തിക്കുന്നുണ്ട്. അങ്ങനെ ചിന്തിക്കുന്നത് വലിയ സന്തോഷകരമായ കാര്യമാണ്. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണെന്നും പി.കെ.

