KSDLIVENEWS

Real news for everyone

കാസർഗോഡ് നഗരത്തിൽ ഗുണ്ടാ ആക്രമത്തിനിടെ യുവാവിന് കുത്തേറ്റ സംഭവം ; പോലീസ് കസ്റ്റഡിയിലായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംഘത്തിലെ മറ്റൊരാളെ തിരിച്ചറിഞ്ഞതായും പോലീസ്

SHARE THIS ON

കാസര്‍കോട്: ഗുണ്ടാ അക്രമത്തില്‍ സഹോദരങ്ങള്‍ക്ക് കുത്തേറ്റ സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍പ്പെട്ട മറ്റൊരാളെ തിരിച്ചറിഞ്ഞതായും മറ്റു രണ്ട് പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. പുളിക്കുര്‍ സ്വദേശി ആഷിഫി(32)നെയാണ് കാസര്‍കോട് സി.ഐ. ബാബു കഴിഞ്ഞ ദിവസം രാത്രിയോടെ കര്‍ണാടകയിലെ ദേര്‍ളക്കട്ടയ്ക്ക് സമീപം വെച്ച് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു. മുന്ന എന്ന മുനീറിനെയാണ് തിരിച്ചറിഞ്ഞത്.
തിങ്കളാഴ്ച്ച രാത്രിയോടെയാണ് ഒരു സംഘം തായലങ്ങാടിയിലെ ഇളനീര്‍ ജ്യൂസ് കടയില്‍ കയറി അക്രമം നടത്തിയത്.
ലുക്ക്മാനുല്‍ ഹക്ക് പൊണ്ടം ജ്യൂസ് കട നടത്തുന്ന ഇല്യാസ് (28) സഹോദരന്‍ താജുദ്ദീന്‍ (31) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ താജുദ്ദീന്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!