സിദ്ദിഖ് കാപ്പന്റെ ശബ്ദപരിശോധനക്കുള്ള അപേക്ഷ യുപി പേലീസ് പിൻവലിച്ചു

ദില്ലി: ഹാഥ്റസില്‍ അറസ്റ്റിലായ മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ശബ്ദപരിശോധനക്കും കയ്യെഴുത്തു പരിശോധനക്കുമായി യുപി പൊലീസ് നല്കിയ അപേക്ഷകള്‍ പിന്‍വലിച്ചു. മധുരകോടതിയില്‍ നിനനാണ് അപേക്ഷകള്‍ പിന്‍വലിച്ചത്. അറസ്റ്റിലായി 150 ദിവസത്തിന് ശേഷം ഇത്തരമൊരു നീക്കം പൊലീസ് നടത്തുന്നത് ദുരുദ്ദേശപരമാണെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന് വില്‍സ് മാത്യൂസ് വാദിച്ചു.
പൊലീസിന്റെ അപേക്ഷകള്‍ അനാവശ്യമെന്ന് കോടതിയും ചൂണ്ടിക്കാട്ടിയതോടെയാണ് പൊലീസ് അപേക്ഷകള്‍ പിന്‍വലിച്ചത്. ഒക്ടോബര്‍ 5-നാണ് ഹാഥ്റസിലെ ബലാത്സംഗ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന വഴിക്ക് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.കാപ്പനും, ഒപ്പമുണ്ടായിരുന്നവരില്‍ നിന്നുമായി ആറ് ഫോണുകള്‍ കണ്ടെത്തിയിരുന്നു. ഈ ഫോണുകളില്‍ നിന്ന് വോയ്സ് ക്ലിപ്പ് ലഭിച്ചെന്നാണ് യുപി പൊലീസിന്റെ വാദം.
നിലവില്‍ മഥുര ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്. ആദ്യം അഭിഭാഷകനെയടക്കം കാണുന്നതില്‍ നിന്ന് കാപ്പനെ യുപി പൊലീസ് വിലക്കിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇടപെട്ട് അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാന്‍ സിദ്ദിഖിന് 5 ദിവസത്തേക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
Post your Comment

