KSDLIVENEWS

Real news for everyone

ആയിരങ്ങളുടെ പ്രാർത്ഥനകൾക്ക് വിരാമമിട്ട് അമ്പിളി യാത്രയായി

SHARE THIS ON

ബ്രിസ്ബെൻ: ഓസ്ട്രേലിയിലുള്ള ഇപ്സ് വിച്ചിലെ മലയാളി നഴ്സ് അമ്പിളിരാജ് ഗിരീഷ് എന്ന അമ്പിളി കഴിഞ്ഞ ഞായറാഴ്ച അന്തരിച്ചു. കഴിഞ്ഞ ആറു മാസമായി ക്യാൻസർ രോഗിത്തിന് ചികിത്സയിലായിരുന്നു. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലുമായി അനേകം രോഗികളെ പരിചരിച്ച് അവസാനം തന്റെ പാൻക്രിയാസിൽ തുടക്കമിട്ട അർബുദ രോഗത്തിന്റെ മുൻപിൽ പതറാതെ ശുഭാപ്തി വിശ്വാസത്തോടെ അവസാനം വരെ നേരിട്ടു. സഹപ്രവത്തകയുടെ ആകസ്മിക നിര്യാണത്തിൽ ഇപ്സ് വിച് ഹോസ്പിറ്റലിലെ സഹപ്രവർത്തകർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഭർത്താവ് ഗിരീഷ് ചന്ദ്രൻ, ഒന്നും പതിനൊന്നും വയസുള്ള രണ്ട് പെൺകുട്ടികളുണ്ട്. ഉഴവൂർ ശങ്കരശേരിൽ രാജപ്പൻ നായരുടെയും വത്സലകുമാരിയുടെയും മകളാണ്, സഹോദരൻ അനുരാജ്.

പൊതുദർശനം Len Russell Funeral Director ഹാളിൽ ബുധനാഴ്ച ക്രമീകരിച്ചിരിക്കുന്നു ഉച്ചകഴിഞ്ഞ് 2 മണി മുതൽ 3:30 വരെ കമ്മ്യൂണിറ്റി അംഗങ്ങൾക്കും 4 മുതൽ 6 വരെ ഹോസ്പിറ്റലിൽ സ്റ്റാഫിന് വേണ്ടിയും അറേഞ്ച് ചെയ്തിട്ടുണ്ട്. അതോടൊപ്പം അന്നേ ദിവസം 3:30 ന് കോവിഡ് മാനദണ്ഡം പാലിച്ച് ഒരു മെമ്മോറിയൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്.

അമ്പിളിയുടെ ദേഹവിയോഗത്തിൽ ഇപ്സ് വിച് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോമോൻ കുര്യൻ, സെക്രട്ടറി അനൂപ്, നവോദയ ബ്രിസ്ബെനു വേണ്ടി ജഗജീവ് കുമാർ സംസ്കൃതിക്ക് വേണ്ടി ബിപിൻ, ബ്രിസ്ബെൻ ക്നാനായ അസോസിയേഷനു വേണ്ടി പ്രസിഡന്റ് ജെയിംസ് മാത്യു, സീറോ മലബാർ ഇപ്സ് വിച്ച് മിഷൻ വികാരി ഫാ.വർഗീസ് വോവോലി എന്നിവർ അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!