KSDLIVENEWS

Real news for everyone

ആഗ്ര-കാണ്‍പുര്‍ ദേശീയപാതയില്‍ വാഹനാപകടം; ഒമ്പത് മരണം

SHARE THIS ON

ആഗ്ര:ആഗ്ര-കാൺപുർ ദേശീയപാതയിൽ സ്കോർപിയോ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പതുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു

ആഗ്രയിലെ എത്മാദ്പുർ പ്രദേശത്ത് ഇന്ന് പുലർച്ചെ 5.15നായിരുന്നു അപകടം. സ്കോർപിയോ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. മീഡിയൻ മറികടന്ന് എതിർവശത്തേക്കുളള വാഹനങ്ങളുടെ വരിയിൽ കയറിയ സ്കോർപിയോ ആഗ്രയിൽ നിന്ന് വരിയായിരുന്ന ഒരു കണ്ടെയ്നർ ട്രക്കിൽ ചെന്നിടിക്കുകയായിരുന്നു.

അപകടം ഒഴിവാക്കാൻ ട്രക്ക് ഡ്രൈവർ ശ്രമിച്ചെങ്കിലും വാഹനം അതിവേഗത്തിൽ സഞ്ചരിച്ചിരുന്നതിനാൽ സാധിച്ചില്ല. 12 പേരാണ് സ്കോർപിയോയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിൽ കാർ പൂർണമായും തകർന്നു. 12പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ജാർഖണ്ഡ് രജിസ്ട്രേഷനിലുളള വണ്ടിയാണ് അപകടത്തിൽ പെട്ടതെന്ന് ആഗ്ര എസ്എസ്പി ബബ്ലു കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!