KSDLIVENEWS

Real news for everyone

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് നിയമോപദേശം

SHARE THIS ON

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസെടുക്കാൻ സർക്കാരിന് നിയമോപദേശം. മുഖ്യമന്ത്രിക്കെതിരെ സ്വപ്നയെ കൊണ്ട് വ്യാജ മൊഴിക്ക് സമ്മർദം ചെലുത്തിയ വിഷയത്തിലാണ് കേസെടുക്കാൻ നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നൽകിയത്.കഴിഞ്ഞ ഒൻപതാം തിയ്യതിയാണ് ക്രൈം ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽആഭ്യന്തര സെക്രട്ടറി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ഇക്കാര്യത്തിൽ നിയമോപദേശം തേടിയത്. ഇതിനെ തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ നിയമോപദേശം നൽകിയിരിക്കുന്നത്.എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രെജിസ്ടർ ചെയ്ത് മുൻപോട്ട് പോകാമെന്നാണ് നിയപോദേശത്തിൽ പറയുന്നത്. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കെതിരെ വ്യാജ മൊഴിക്ക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടായി എന്ന മൊഴികളാണ് ഈ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചിരുന്നത്. ഇത് വളരെ ഗുരുതരമായ കുറ്റമാണെന്നാണ് നിയപോദേശത്തിൽ പറയുന്നത്. ഗൂഡാലോചന ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രെജിസ്ടർ ചെയ്യാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!