ഉപ്പളയിലും മിയാപദവിലും പൊലീസിന് നേരെ വെടിവെയ്പ്പ് ; കൊലക്കേസ് പ്രതിയടക്കം അഞ്ചു പേർ വിട്ളയിൽ അറസ്റ്റിൽ

ഉപ്പള : കൊലക്കേസ് പ്രതിയടക്കമുള്ള ഗുണ്ടാ സംഘവും പൊലീസും നേർക്കുനേർ . ഉപ്പള ഹിദായത്ത് നഗറിലും മിയാപദവിലും ഗുണ്ടാ സംഘം നടത്തിയ വെടിവെയ്പ്പുകളിൽ എസ് ഐയ്ക്ക് പരിക്കേറ്റു . സംഭവത്തിന് ശേഷം കർണ്ണാടകയിലേയ്ക്ക് കടന്ന ഗുണ്ടാ സംഘം വിട് പൊലീസിന് നേരെയും വെടിവെച്ചു . അക്രമികളെ പൊലീസ് കീഴടക്കി . കുമ്പള പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്ത കൊലക്കേസിലെ പ്രതി ലത്തീഫ് , അഷ്ഫാഖ് , സാക്കിർ തുടങ്ങി അഞ്ച് പേരാണ് പിടിയിലായത് . ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു . സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള സംഭവ പരമ്പരയ്ക്ക് ഇന്നലെ വൈകുന്നേരം ഉപ്പള , ഹിദായത്ത് നഗറിലാണ് തുടക്കം . മണിക്കൂറുകളോളം ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയ സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ “ തോക്കുകളടക്കമുള്ള മാരകായുധങ്ങളുമായി ഒരു സംഘം വൊർക്കാടി , കളാജെയിലെ വാടക വീട്ടിൽ നിന്നും ഈ മാസം 19 ന് പൊലീസിന്റെ പിടിയിലായിരുന്നു . കടമ്പാർ , മൊറത്തണയിലെ അസ്കർ . സീതാംഗോളിയിലെ ഫൈസൽ എന്നടയർ ഫൈസൽ , ബേളയിലെ ബദറുദ്ദീൻ എന്ന കാലിയ ബദറു , ആരിക്കാടിയിലെ അബൂബക്കർ ഷഫീഖ് , മാർപ്പനടുക്കയിലെ മുഹമ്മദ് ഷിഹാബ് എന്നിവരെയാണ് ഡിവൈ എസ് പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് .

