കിഫ്ബിയെ ഒരു ചുക്കും ചെയ്യാന് കഴിയില്ല,അധികാരമുണ്ടെന്ന് കരുതി എവിടെയും കയറാമെന്നാവരുത്; പിണറായി

തിരുവനന്തപുരം: കിഫ്ബിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും എല്ലാം മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അൽപമൊന്ന് അപമാനിച്ചു കളയാം എന്നു കരുതിയാണ് റെയ്ഡെല്ലാം നടത്തിയത് എന്നാൽ അപമാനിതരാകുന്നത് കേന്ദ്രസർക്കാാരും ബന്ധപ്പെട്ട വകുപ്പുകളുമാണ്. കേരളത്തിൽ കിഫ്ബിയുടെ സഹായത്താൽ ഉയർന്നു വന്ന ആശുപത്രികളും സ്കൂളുകളും ജനം കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. നാടിന്റെ വികസനം തകർക്കാാനുള്ള നീക്കത്തെ നാട് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെയ്യാറ്റിൻകരയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോൺഗ്രസ്സിനും ബിജെപിക്കും കിഫ്ബിയോട് വല്ലാത്തൊരു അപ്രിയമാണ്. നാട്ടിൽ ഒരു വികസനവും നടക്കാൻ പാടില്ല എന്ന മനോഭാവമാണവർക്ക്. ഇങ്ങനൊരു മനോഭാവം നാട്ടിലെ ഒരു പ്രസ്ഥാനത്തിന് എങ്ങനെയാണ് ചിന്തിക്കാൻ കഴിയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
“കേരളസർക്കാർ ദുരിതകാലത്തും പദ്ധതികൾ നടപ്പിലാകുന്ന ഘട്ടം വന്നപ്പോൾ പദ്ധതിക്ക് സാമ്പത്തിക സഹായം ചെയ്യുന്ന കിഫ്ബിയെ ഇല്ലാതാക്കാനായി പുറപ്പാട്. കിഫ്ബി തട്ടിക്കൂട്ടി ഉണ്ടാക്കിയതല്ല. അത് നിയമ സഭയുടെ ഉത്പന്നമാണ്. റിസർവ്വ് ബാങ്കാണ് അനുമതി നൽകിയത്”, മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് കിഫ്ബിയെ തകർക്കാനായി കേന്ദ്രവും യുഡിഎഫും ചേർന്ന് പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
“കോൺഗ്രസ്സും ബിജെപിയും യുഡിഎഫും കിഫ്ബിക്കെതിരേ ചന്ദ്രഹാസമിളക്കി. ഇക്കാര്യത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ കേരളാ തല ബന്ധമുണ്ട്. ഈ ധാരണയുടെ ഭാഗമായാണ് കേന്ദ്രഏജൻസിയുടെ ഇടപെടൽ കിഫ്ബിക്കെതിരേ നടപ്പാക്കാൻ നോക്കിയത്. എന്തോ കിഫ്ബിയ ചെയ്തുകളയും എന്ന മട്ടിലാണ് അവർ വന്നത്. എന്നാൽ കിഫ്ബി അവരുടെ അടിസ്ഥാന നിലപാടിൽ ഉറച്ചു ന��

