തണുപ്പ് തേടി പാമ്പെത്തും വേണം ജാഗ്രത

പാലക്കാട്: ചൂട് കൂടിയതോടെ മാളങ്ങള്‍ വിട്ട് പാമ്ബുകള്‍ തണുപ്പ് തേടി പുറത്തിറങ്ങുന്ന കാലമായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവുമായി വനംവകുപ്പ്. പാശേഖരങ്ങളിലും വെള്ളം നനയുന്ന തണുപ്പുള്ള സ്ഥലങ്ങളിലും പാമ്ബുകളുടെ വഹാര കേന്ദ്രമാണിപ്പോള്‍. ഇത്തരം സ്ഥലങ്ങളില്‍ സൂക്ഷിച്ചില്ലെങ്കില്‍ പാമ്ബിന്റെ കടിയേല്‍ക്കാന്‍ സാധ്യതയേറെയാണ്. ശീതരക്തമുള്ള പാമ്ബുകള്‍ അസഹ്യമായ ചൂടില്‍ ശരീരത്തിലെ താപനില കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് ഈ സമയങ്ങളില്‍ പുറത്തിറങ്ങുന്നത്. കൂടാതെ വേനല്‍ മഴ പെയ്താലും കൂട്ടതോടെ പാമ്ബുകള്‍ പുറത്തിറങ്ങും. അപകടസാദ്ധ്യത മുന്നില്‍കണ്ട് ജില്ലയിലെ സര്‍ക്കാര്‍ താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും പാമ്ബുവിഷ ചികിത്സയ്ക്കുള്ള ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
2020ല്‍ കടിയേറ്റവര്‍ -43
മരണം- 11
2021ല്‍( ഫെബ്രുവരി വരെ) കടിയേറ്റവര്‍ -15
മരണം -ഇല്ല
സഹായിക്കാന്‍ ആപ്പ്
പാമ്ബുകളെ കണ്ടാല്‍ അറിയിക്കാന്‍ പ്രത്യേക പരിശീലനം നല്കിയ വോളണ്ടിയര്‍മാരെയും വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി ‘സര്‍പ്പ’ എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. നമ്മുടെ ലൊക്കേഷന്‍ 25 കിലോമീറ്റര്‍ പരിധിയിലുള്ളവരുടെ നമ്ബറുകള്‍ ആപ്പില്‍ ലഭിക്കും. 50 വനംവകുപ്പ് ജീവനക്കാരെ കൂടാതെ 57 പേര്‍ക്ക് ജില്ലയില്‍ പാമ്ബിനെ പിടിക്കാന്‍ പരിശീലനം നല്‍കിയിട്ടുള്ളത്.
സന്ധ്യാസമയത്തും അതിരാവിലെയും വെളിച്ചം ഇല്ലാതെ പുറത്തിറങ്ങാതിരിക്കുക. തണുപ്പുള്ള സ്ഥലങ്ങളിലും കരിയിലകളും മറ്റും കൂടിക്കിടക്കുന്ന സ്ഥലങ്ങളില്‍ കുട്ടികളെ കളിക്കാന്‍ വിടരുത്. പാമ്ബുകള്‍ ആള് സഞ്ചാരം കുറയുന്ന സന്ധ്യയ്ക്കാണ് കൂടുതലായി ഇര തേടിയിറങ്ങുന്നത്. ഇര പിടിച്ചശേഷം രാവിലെയോടെ തിരിച്ച് മാളത്തിലേക്ക് പോകും. ഈ സമയമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസ്,
പാലക്കാട്

