KSDLIVENEWS

Real news for everyone

സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ മൊഴി

SHARE THIS ON

കൊച്ചി: തന്നെ സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങലാണ് മൊഴിയില്‍ ഉള്ളത്. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കുന്ന കാര്യം അറിയിച്ചിരുന്നുവെന്നും സ്വപനയുടെ മൊഴിയില്‍ പറയുന്നു.

ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നത് ചാക്കയിലെ ഫ്ലാറ്റ് തന്റെ ഒളിസങ്കേതമാണെന്നാണെന്നും പല തവണ തന്നെ അവിടേക്ക് വിളിച്ചിട്ടും താന്‍ തനിച്ച്‌ പോയില്ലെന്നുമാണ് സ്വപ്നയുടെ മൊഴി. മിഡില്‍ ഈസ്റ്റ് കോളജിന്റെ ചുമതലയില്‍ നിന്ന് തന്നെ സ്പീക്കറുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് കീഴ്‍പ്പെടാതിരുന്നതിനാല്‍ ഒഴിവാക്കിയെന്നും മൊഴിയില്‍ പറയുന്നു.എം ശിവശങ്കറിന്‍റെ ടീം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നുവെന്നും ഈ ടീം സര്‍ക്കാരിന്റെ പല പദ്ധതികളും ബിനാമി പേരുകളില്‍ തട്ടിയെടുക്കുകയായിരുന്നുവെന്നും മോഡിയില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇഡി നല്‍കിയ രണ്ടാം വട്ട റീപ്പോര്‍ട്ടില്‍ ആണ് ഈ മൊഴി ഉള്‍പ്പെടുത്തിയിരിക്കുനന്ത്. ശിവശങ്കരന്‍റെ ടീമില്‍ സി എം രവീന്ദ്രന്‍, ദിനേശന്‍ പുത്തലത്തു അടക്കമുള്ള സംഘം ആണ് ഉണ്ടായിരുന്നതെന്നാണ് മൊഴി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!