കാസർഗോഡ് അപകട മരണനിരക്കിൽ 46 ശതമാനം കുറവ് ; രണ്ടു മാസത്തിനിടെ 78.50 ലക്ഷം പിഴ

കാസര്‍കോട്: സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് വാഹനപരിശോധന ശക്തമാക്കിയതോടെ ജില്ലയിലെ അപകട മരണനിരക്കില്‍ ഡി.സി.ആര്.ബി കണക്ക് പ്രകാരം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 46.15 ശതമാനം കുറവ്.
അപകടനിരക്കില്‍ നാലു ശതമാനവും കുറവ് രേഖപ്പെടുത്തി. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റിന് കീഴില്‍ 4000ലേറെ കേസുകളിലായി 78,50,800 രൂപയാണ് പിഴ വിധിച്ചത്.
ഇതില്‍ 27,68,300 രൂപയോളം ഈടാക്കിക്കഴിഞ്ഞു. ഹാജരാകാനുള്ള അല്ലെങ്കില്‍, ഓണ്‍ലൈനായി പിഴ ഒടുക്കുന്നതിന് നോട്ടീസുകളും അയച്ചു.30 ദിവസത്തിനകം പിഴയൊടുക്കാത്ത കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കും തുടര്‍ന്ന് ജില്ല കോടതിയിലേക്കും തീര്‍പ്പുകല്‍പിക്കുന്നതിനായി അയക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ ടി.എം. ജഴ്സണ്‍ പറഞ്ഞു.
വരുംദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ റോഡ് നിയമങ്ങള്‍ പാലിക്കാനും സുരക്ഷാമുന്‍കരുതലുകള്‍ പാലിച്ച് വാഹനമോടിക്കാനും ആര്.ടി.ഒ നിര്‍ദേശിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള രാത്രികാല വാഹന പരിശോധനയും ശക്തമാക്കി.
അമിതഭാരം കയറ്റിപ്പോകുന്ന വാഹനങ്ങള്‍ക്കെതിരെയും നമ്ബര്‍ പ്ലേറ്റ് മറച്ച് യാത്രചെയ്യുന്ന ഇതരസംസ്ഥാന വാഹനങ്ങള്‍ക്കെതിരെയും അതിതീവ്ര പ്രകാശമുള്ള ഹെഡ് ലാമ്ബുകള്‍, കളര്‍ ലൈറ്റുകള്‍ ഇവക്കെതിരെയും ഇ-ചലാന്‍ വഴി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
നിയമലംഘകരെ, നിങ്ങള്‍ ഇ-ചലാന്‍ നിരീക്ഷണത്തില്‍!
കാസര്‍കോട്: റോഡിലെ നിയമങ്ങള്‍ പാലിക്കാത്ത വാഹന ഉപയോക്താക്കള്‍ ഇ-ചലാെന്റ നിരീക്ഷണത്തിലാണ്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ ഫോട്ടോ എടുത്ത് ചലാന്‍ ക്രിയേറ്റ് ചെയ്യുന്നതോടെ വാഹന ഉടമയുടെ മൊബൈല്‍ നമ്ബറില്‍ വാഹന്‍ സംവിധാനംവഴി എസ്.എം.എസും ലഭിക്കും. ചലാന്‍ നോട്ടീസ് ഉടമസ്ഥെന്റ വീട്ടിലുമെത്തും.
റോഡില്‍ വാഹന പരിശോധന കണ്ടാല്‍ പിന്തിരിഞ്ഞു പോകുന്നവരുടേതുള്പ്പെടെ, അനൗദ്യോഗികമായി വാഹനത്തിന് രൂപമാറ്റം വരുത്തിയവര്‍, രജിസ്റ്റര്‍ നമ്ബര്‍ കൃത്യമായി പ്രദര്‍ശിപ്പിക്കാത്തവര്‍, ട്രിപ്പിള്‍ റൈഡ്, െമാെബെല് ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്, ഹെല്‍മറ്റ് ഇല്ലാതെയുള്ള യാത്ര തുടങ്ങിയ നിയമലംഘനങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍മാരുടെ മൊബൈല്‍ കാമറയിലോ ഇന്റര്‍സെപ്റ്റര്‍ വാഹനത്തിലെ സര്‍വൈലന്‍സ് കാമറയിലോ ദൃശ്യങ്ങള്‍ പകര്‍ത്തും.
വാഹനത്തിെന്റ നമ്ബര്‍ ലഭ്യമാകുന്നമുറക്ക് വാഹനത്തിെന്റ സകല വിവരങ്ങളും ഇ-ചലാനില്‍ ലഭ്യമാകും. ഇന്‍ഷുറന്‍സ്, പൊലൂഷന്‍, ടാക്സ്, ഫിറ്റ്നസ്, കേസ് ഹിസ്റ്ററി ഉള്‍പ്പെടെ ലഭ്യമാകുന്നതോടെ കൃത്യമായ രേഖകള്‍ ഇല്ലാത്തവക്ക് പിഴത്തുക ചേര്‍ന്നുള്ള ചലാനാണ് ക്രിയേറ്റ് ചെയ്യുക.

