KSDLIVENEWS

Real news for everyone

സയ്‌ജാസ്‌ കല്ലൂരാവി; സംയുക്ത ജമാഅത്ത് ഭാരവാഹികളെ ആദരിച്ചു

SHARE THIS ON


കല്ലൂരാവി : കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിൽ, കല്ലൂരാവി ആസ്‌ഥാനമായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി ജീവകാരുണ്യ സാമൂഹ്യ പൊതുപ്രവർത്തന കലാ കായിക സാംസ്കാരിക രംഗങ്ങളിൽ ഒരു നാടിന്റെ ഹൃദയസ്‌പന്ദനമായി പ്രവർത്തിക്കുന്ന കല്ലൂരാവിയിലെ യുവതയുടെ കൂട്ടായ്‌മയായ സയ്‌ജാസ്‌ കല്ലൂരാവി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ന്റെ പുതുതായി  തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി ട്രെഷറർ എന്നീ പ്രധാന ഭാരവാഹികൾ ക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞാമദ് ഹാജിക്ക്  കാസർകോഡ് എം പി രാജ് മോഹൻ ഉണ്ണിത്താനും, ജനറൽ സെക്രട്ടറി ഇ മൊയ്തു മൗലവി പുഞ്ചാവിക്ക് മുൻസിപാലിറ്റി കൗൺസിലർ സികെ അഷ്‌റഫും, ട്രെഷറർ ബല്ലാകടപ്പുറം എംകെ അബൂബക്കർ ഹാജിക്ക് മുൻസിപാലിറ്റി കൗൺസിലർ കെകെ ജാഫറും ചേർന്ന് സ്‌നേഹോപഹാരം കൈമാറി.
ചടങ്ങിൽ സയ്‌ജാസ്‌ കല്ലൂരാവി ചാരിറ്റി സെൽ ജിസിസി ചെയർമാൻ മുസമ്മിൽ കല്ലൂരാവി, സയ്ജാസ് ചാരിറ്റി സെൽ ജി സി സി കൺവീനർ കബീർ പിട്ടപ്പനാവി, സയ്ജാസ് ജനറൽ സെക്രട്ടറി സഹദ് കല്ലൂരാവി, രക്ഷാധികാരി മഹമൂദ് തൊട്ടിയിൽ,ട്രഷറർ സമദ് പുതിയകണ്ടം, എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!