കോടതി നിർദ്ദേശം നടപ്പിലാക്കിയില്ലെന്ന് ആക്ഷേപം; ജില്ലാ കളക്ടർക്ക് കോടതി
വിമർശനം

കാസർകോട് : വയൽ നിരത്തലിനിടയിൽ കസ്റ്റഡിയിലെടുത്ത ജെ സി ബി അഞ്ചു ലക്ഷം രൂപയുടെയും രണ്ടു ആളുകളുടെയും ജാമ്യത്തിൽ വിട്ടയക്കണമെന്ന കോടതി ഉത്തരവു നടപ്പാക്കാത്തതിൽ ജില്ലാ കളക്ടറെ ജില്ലാ കോടതി രൂക്ഷമായി വിമർശിച്ചു.കഴിഞ്ഞ മാസം 19 നു പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചു ജെസി ബി ഉടമ നൽകിയ പരാതിയിലാണ് കോടതി നിർദ്ദേശം . ശനിയാഴ്ചയാണ് കോടതി , ജെ സി ബി അന്നു തന്നെ വിട്ടുകൊടുക്കാൻ ഉത്തരവു നൽകണമെന്നു ജില്ലാ കളക്ടറോട് ആവർത്തിച്ചു നിർദ്ദേശിച്ചത് . എന്നാൽ ഇന്നു രാവിലെ വരെ ജെ സി ബി വിട്ടു നൽകാൻ ഉത്തരവു നൽകിയിട്ടില്ലെന്ന് പരാതിക്കാർ അറിയിച്ചു . പരാതിക്കാരനുവേണ്ടി അഡ്വ . നിഖിൽ നാരായണൻ കോടതിയിൽ ഹാജരായി

