KSDLIVENEWS

Real news for everyone

സൂയസ് കനാലില്‍ കുടുങ്ങിയ കപ്പല്‍ഭീമനെ രക്ഷപ്പെടുത്തി, ജലഗതാഗതം പുനഃസ്ഥാപിച്ചു

SHARE THIS ON

സൂയസ് (ഈജ്പിത്): സൂയസ് കനാലിൽ കുടുങ്ങിയ ഭൂമൻ ചരക്കുക്കപ്പൽ നീക്കാൻ സാധിച്ചതിനെ തുടർന്ന് കനലിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതർ. ഒരാഴ്ചയോളം നീണ്ടുനിന്ന ഗതാഗത പ്രതിസന്ധിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. ‘അവൾ സ്വതന്ത്രയായി’ എന്ന് രക്ഷാപ്രവർത്തനങ്ങൾ പങ്കാളിയായ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

കപ്പലിനെ നീക്കാനായി ഡ്രെഡ്ജറുകൾ ടഗ്ബോട്ടുകൾ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നടന്നത്. ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കപ്പൽ പൂർണമായും നീക്കാനായത്. സൂയസ് കനാൽ അധികൃതർ, ഡച്ച് സ്ഥാപനമായ സ്മിത് സാവേജ് എന്നിവർ സംയുക്തമായാണ് കപ്പൽ നീക്കാനുള്ള ശ്രമങ്ങളിലേർപ്പെട്ടത്. ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ കപ്പൽ രക്ഷാപ്രവർത്തനങ്ങളായി മാറി ഏവർ ഗിവണിനെ നീക്കാനുള്ള ശ്രമം.

എവർ ഗ്രീൻ എന്ന തായ്വാൻ കമ്പനിയുടെ എയർഗിവൺ എന്ന കപ്പൽ ഭീമൻ കനാലിൽ കുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ ജലപാതയിൽ കൂടിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചിരുന്നു. ഏകദേശം 370ഓളം കപ്പലുകൾ കനാലിന്റെ ഇരുഭാഗത്തും കുടങ്ങി. ഇവയിൽ പലതും തെക്കേ ആഫ്രിക്കൻ മേഖലയിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

മേഖലയിൽ കുടുങ്ങിയ എല്ലാ കപ്പലുകൾക്ക് യാത്ര പുനരാംഭിച്ച് കനാലിലൂടെയുള്ള യാത്ര സാധാരണമാവാൻ മൂന്ന് ദിവസം വരെ വേണ്ടി വന്നേക്കുമെന്ന് സൂയസ് കനാൽ അധികൃതർ വ്യക്തമാക്കി. പ്രതിദിനം 100 കപ്പലുകൾക്ക് കനാലിലൂടെ യാത്ര നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

എവർഗിവൺ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള ഗതാഗതം ഉടൻ തുറന്നു കൊടുക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. പെട്ടെന്നുണ്ടായ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് കനാലിന് ഏകദേശം കുറുകെയ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!