KSDLIVENEWS

Real news for everyone

പൂർണ ഗർഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനം ബി.ജെ.പി പ്രവർത്തകർ തല്ലിത്തകർത്തു ; യുവതിക്ക് ഗുരുതര പരിക്ക്

SHARE THIS ON

കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട്​ പൂര്‍ണ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഗുരുതര പരിക്കേറ്റ യുവതിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെറുതാഴത്തെ പൂക്കാടത്ത് വീട്ടില്‍ നാസിലയെ (29) ആണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. തിങ്കളാഴ്ച വൈകീട്ട് ആറോടെ ചെറുതാഴത്തുനിന്നും പയ്യന്നൂരിലെ ആശുപത്രിയിലേക്ക് പോകു​​​േമ്ബാള്‍ എടാട്ട് വെച്ച്‌​ ബി.ജെ.പി കല്യാശ്ശേരി മണ്ഡലം റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

ബൈക്കുകളില്‍ ഉണ്ടായിരുന്ന ഇരുപതോളം പേരാണ് വാഹനം തല്ലിതകര്‍ത്തതെന്നാണ്​ വിവരം. പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ടി.വി. രാജേഷ് എം.എല്‍.എ ആവശ്യപ്പെട്ടു. എന്നാല്‍, അക്രമം നടത്തിയിട്ടില്ലെന്ന്​ ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!