KSDLIVENEWS

Real news for everyone

പെരിയ ഇരട്ടക്കൊല : സിബി ഐ സംഘം കണ്ണൂർ സെൻട്രൽ ജയിലിൽ ; 11 പ്രതികളെ ചോദ്യം ചെയ്യുന്നു

SHARE THIS ON

ക​ണ്ണൂ​ര്‍: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളെ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ സി​ബി​ഐ സം​ഘം ചോ​ദ്യം ചെ​യ്യു​ന്നു. ക​ല്യോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്ന ശ​ര​ത് ലാ​ലും കൃ​പേ​ഷും കൊ​ല​ചെ​യ്യ​പ്പെ​ട്ട കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ചേ​ര്‍​ത്ത് ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന 11 പേ​രെ​യാ​ണ് സി​ബി​ഐ ഡി​വൈ​എ​സ്പി അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​ന്നു രാ​വി​ലെ 10 മു​ത​ല്‍ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ളും.

പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ല്‍ പ​ക​ല്‍​സ​മ​യ​ത്ത് ജ​യി​ല്‍ വ​ച്ച്‌ ചോ​ദ്യം​ചെ​യ്യ​ല്‍ ന​ട​ത്തു​ന്ന​തി​ന്‌എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്.കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യി ക​രു​തു​ന്ന എ. ​പീ​താം​ബ​ര​ന്‍ (54), സി.​ജെ. സ​ജി(51), കെ.​എം. സു​രേ​ഷ് (27), കെ. ​അ​നി​ല്‍​കു​മാ​ര്‍ (33), എ. ​അ​ശ്വി​ന്‍ (20), ആ​ര്‍. ശ്രീ​രാ​ഗ് (22), ജി. ​ഗി​ജി​ന്‍ (26), എ. ​മു​ര​ളി(36), ടി. ​ര​ഞ്ജി​ത്(24), പ്ര​ദീ​പ​ന്‍ (38), എ. ​സു​ബീ​ഷ്(29) എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട് ജാ​മ്യ​ത്തി​ല്‍ ക​ഴി​യു​ന്ന സി​പി​എം മു​ന്‍ ഉ​ദു​മ ഏ​രി​യ സെ​ക്ര​ട്ട​റി​യും നി​ല​വി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​മ​ണി​ക​ണ്ഠ​ന്‍, സി​പി​എം പെ​രി​യ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, രാ​വ​ണേ​ശ്വ​രം ആ​ല​ക്കോ​ട് സ്വ​ദേ​ശി മ​ണി എ​ന്നി​വ​രെ സി​ബി​ഐ ഇ​തി​ന​കം ചോ​ദ്യം​ചെ​യ്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!