KSDLIVENEWS

Real news for everyone

സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ മാപ്പു സാക്ഷി, ജാമ്യവും കിട്ടി; പക്ഷേ, പുറത്തിറങ്ങാനാവില്ല

SHARE THIS ON

കൊച്ചി: സ്വർണക്കടത്തിൽ എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായർ മാപ്പു സാക്ഷി. സന്ദീപിനെ മാപ്പു സാക്ഷിയാക്കാനുള്ള അപേക്ഷ കൊച്ചി എൻ.ഐ.എ. കോടതി അംഗീകരിച്ചു. ഇതോടെ എൻ.ഐ.എ. കേസിൽ സന്ദീപ് നായർക്ക് ജാമ്യവും ലഭിച്ചു. കേസിൽ സന്ദീപ് നായർ ഉൾപ്പെടെ അഞ്ച് മാപ്പു സാക്ഷികളാണുള്ളത്.

Jഅതേസമയം, എൻ.ഐ.എ. കേസിൽ ജാമ്യം ലഭിച്ചെങ്കിലും സന്ദീപ് നായർക്ക് പുറത്തിറങ്ങാനാവില്ല. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ കൊഫെപോസ നിലനിൽക്കുന്നതിനാലും ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാലും സന്ദീപ് നായർ ജയിലിൽ തന്നെ തുടരും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!