ബംഗാളിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു;
എട്ടു പേർ അറസ്റ്റിൽ; പിന്നിൽ ബിജെപി യെന്ന് ആരോപണം

കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മെഡിനിപുരില് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബേയാണ് സംഭവം. 48 വയസുകാരനായ ഉത്തം ദോലു ആണ് കൊല്ലപ്പെട്ടത്.
കേശ്പുരിലെ ഹരിഹര്പുരിലെ ക്ലബില്‍ വച്ചായിരുന്നു സംഭവം. ഉത്തമിനെ പതിനഞ്ചോളം പേര് ചേര്‍ന്ന് മുര്ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മിഡ്നാപുരിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേര് അറസ്റ്റിലായി. കൊലപാതകത്തിന് പിന്നില്‍ ബിജെപി എന്ന് ഉത്തമിന്റെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ബിജെപി ആരോപണം തള്ളിക്കളഞ്ഞു. കേശ്പുരിലെ വിജയിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ അക്രമത്തിന് മുതിരില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
സംഭവത്തില്‍ ജില്ലാ അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.

