KSDLIVENEWS

Real news for everyone

ബംഗാളിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു;
എട്ടു പേർ അറസ്റ്റിൽ; പിന്നിൽ ബിജെപി യെന്ന് ആരോപണം

SHARE THIS ON

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ പ​ടി​ഞ്ഞാ​റ​ന്‍ മെ​ഡി​നി​പു​രി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ത്തേ​റ്റു മ​രി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​മ്ബേ​യാ​ണ് സം​ഭ​വം. 48 വ​യ​സു​കാ​ര​നാ​യ ഉ​ത്തം ദോ​ലു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കേ​ശ്പു​രി​ലെ ഹ​രി​ഹ​ര്‍​പു​രി​ലെ ക്ല​ബി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഉ​ത്ത​മി​നെ പ​തി​ന​ഞ്ചോ​ളം പേ​ര്‍ ചേ​ര്‍​ന്ന് മു​ര്‍​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ മി​ഡ്നാ​പു​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ മ​രി​ച്ചു.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു പേ​ര്‍ അ​റ​സ്റ്റി​ലാ​യി. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി എ​ന്ന് ഉ​ത്ത​മി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. എ​ന്നാ​ല്‍ ബി​ജെ​പി ആ​രോ​പ​ണം ത​ള്ളി​ക്ക​ള​ഞ്ഞു. കേ​ശ്പു​രി​ലെ വി​ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പു​ള്ള​തി​നാ​ല്‍ അ​ക്ര​മ​ത്തി​ന് മു​തി​രി​ല്ലെ​ന്നും ബി​ജെ​പി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ അ​ധി​കൃ​ത​രി​ല്‍ നി​ന്ന് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!