KSDLIVENEWS

Real news for everyone

തലൈവർക്ക് പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷം ; രജനീകാന്തിനെ അഭിനന്ദിച്ച് മോദി

SHARE THIS ON

ന്യൂഡൽഹി: ദാദാ സാഹിബ്​ ഫാൽകെ പുരസ്​കാരം ലഭിച്ച രജനീകാന്തിനെ അഭിനന്ദിച്ച്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി. തലൈവർക്ക്​ പുരസ്​കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന്​ മോദി ട്വിറ്ററിൽ കുറിച്ചു.

തലമുറകളിലുടനീളം പ്രശസ്​തനായ രജനീകാന്ത്​ വൈവിധ്യമാർന്ന വേഷങ്ങളിലൂടെയും ആകർഷകമായ വ്യക്​തിത്വത്തിലൂടെയും പ്രചോദിപ്പിച്ചയാളാണ്​. തലൈവർക്ക്​ പുരസ്​കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്​. അദ്ദേഹത്തെ അഭിനന്ദിക്കുകയാണെന്ന്​ മോദി ട്വിറ്ററിൽ കുറിച്ചു.

തമിഴ്​നടൻ രജനീകാന്തിന്​ അമ്പത്തിയൊന്നാമത്​ ദാദാ സാഹിബ്​ പുരസ്​കാരം ലഭിച്ചിരുന്നു. 1996ൽ ശിവാജി ​ഗണേഷിന്​ ശേഷം ഇതാദ്യമായാണ്​ ദക്ഷിണേന്ത്യൻ നടന്​ പുരസ്​കാരം ലഭിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!