ബ്രസീലിനെ ആശങ്കയിലാഴ്ത്തി പുതിയ കോവിഡ് വകഭേദം

സാവോ പോളോ: കോവിഡ് കേസുകൾ കുതിച്ച് കൊണ്ടിരിക്കുന്ന ബ്രസീലിൽ വൈറസിന്‍റെ മറ്റൊരു ജനിതക വകഭേദം കൂടി കണ്ടെത്തി. സാവോ പോളോ സംസ്ഥാനത്താണ് ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് സമാനമായ പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയത്. അതെ സമയം പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട വ്യക്തി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര നടത്തുകയോ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരുമായി സമ്പർക്കത്തിലാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വെളിപ്പെടുത്തി . ഇതുവരെ കണ്ടെത്തിയ കൊറോണ വൈറസ് ജനിതക വകഭേദങ്ങളിൽ ആരോഗ്യമേഖലക്ക് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്നത് ദക്ഷിണാഫ്രിക്കൻ വകഭേദമാണ്. രാജ്യത്ത് വിതരണം

