KSDLIVENEWS

Real news for everyone

കെ.എസ് . ശബരിനാഥന്റെ പ്രചാരണത്തിനിടെ അപകടം ; കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

SHARE THIS ON

തിരുവനന്തപുരം: അരുവിക്കര യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരിനാഥന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രദീപാണ് മരിച്ചത്. പ്രദീപിന്‍റെ ബൈക്ക് മറ്റൊരു വാഹനത്തിന്‍റെ ഡോറില്‍ തട്ടിയാണ് അപകടമുണ്ടായത്.

അരുവിക്കര മണ്ഡലത്തിലെ പാലയക്കോണത്താണ് ദാരുണ സംഭവം നടന്നത്. നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോറില്‍ തട്ടിയ ബൈക്കില്‍ നിന്ന് പ്രദീപ് നിലത്ത് വീഴുകയായിരുന്നു. സമീപത്തു കൂടി വന്ന കെ.എസ്.ആര്‍.ടി.സി ബസ് പ്രദീപിനെ തട്ടിയതായും പറയുന്നുണ്ട്.

അപകടം നടന്ന ഉടന്‍ തന്നെ പ്രദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തുമ്ബോഴേക്കും പ്രദീപ് മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!