KSDLIVENEWS

Real news for everyone

നിയമസഭാ തെരഞ്ഞെടുപ്പ് ; പോസ്റ്റൽ വോട്ടിന് അവസരം നാളെ വൈകിട്ട് വരെ

SHARE THIS ON

കാസർകോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചവർക്കു വോട്ട് ചെയ്യുന്നതിന് 5 മണ്ഡലങ്ങളിലും ഫെസിലിറ്റേഷൻ സെന്ററുകൾ തുടങ്ങി. നാളെ വൈകിട്ട് വരെയാണ് പോസ്റ്റൽ വോട്ടിന് അവസരം. തിരിച്ചറിയൽ രേഖയും നിയമന ഉത്തരവിന്റെ പകർപ്പുമായി ഹാജരാകുന്നവർക്കു 9 മുതൽ 5 വരെ വരെ വോട്ട് ചെയ്യാം.

കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂൾ (മഞ്ചേശ്വരം), കാസർകോട് ആർഡിഒ ഓഫിസ് (കാസർകോട്), പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂൾ (ഉദുമ), കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് (കാഞ്ഞങ്ങാട്), നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മീറ്റിങ്ങ് ഹാൾ (തൃക്കരിപ്പൂർ) എന്നിവിടങ്ങളിലാണു ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്. പോളിങ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതലുള്ളതിനാൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ ഫെസിലിറ്റേഷൻ സെന്ററിൽ 2 സംഘങ്ങളുടെ സേവനം ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!