KSDLIVENEWS

Real news for everyone

പെരിയ ഇരട്ട കൊലപാതക കേസ് : പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

SHARE THIS ON

കാസർഗോഡ്:  പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ സിബിഐയ്ക്ക് ലഭിച്ചതായി സൂചനയുണ്ട്. റിമാൻഡിൽ കഴിയുന്ന 11 പ്രതികളെ മൂന്ന് ദിവസമെടുത്താണ് ചോദ്യം ചെയ്തത്.

കഴിഞ്ഞയാഴ്ച  മുതലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളെ ഡിവൈഎസ്പി അനന്ത കൃഷ്ണന്റെ
നേത്വത്തിൽ ചോദ്യം ചെയ്യാൻ തുടങ്ങിയത്.എറണാകുളം സിബിഐ കോടതിയുടെ അനുമതിയോടെയാണ് ചോദ്യം ചെയ്യൽ. ചില പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യമുള്ളതായും സൂചനയുണ്ട്. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും മൊഴിയിലുള്ളതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!