പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍; നേമത്തെ പ്രചാരണം റദ്ദാക്കി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തിൽ. ഇതേ തുടർന്ന് നേമത്തെ പ്രചാരമണടക്കം റദ്ദാക്കി. നാളെ നേമത്ത് പ്രചാരണത്തിന് എത്താനിരുന്നതാണ് പ്രിയങ്ക.null
ഭർത്താവ് റോബർട്ട് വദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രിയങ്ക സ്വയം നിരീക്ഷണത്തിൽ പോകുന്നത്. പ്രിയങ്കയ്ക്ക് കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവാണെന്നാണ് റിപ്പോർട്ടുകൾ. എന്നാലും മൂന്നോ നാലോ ദിവസം നിരീക്ഷണത്തിൽ തുടരണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് അസമിലേക്ക് പോകാനിരുന്നതാണ് പ്രിയങ്ക. നാളെ തമിഴ്നാട്ടിലേക്കും വൈകീട്ടോടെ തിരുവനന്തപുരത്തേക്കും എത്താനായിരുന്നു പദ്ധതി. തിരുവനന്തപുരത്ത് നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് നാളെ പ്രചാരണ പരിപാടികൾ നിശ്ചയിച്ചിരുന്നത്. ഇതടക്കമുള്ളവ റദ്ദാക്കിയെന്ന് പ്രിയങ്ക തന്നെ അറിയിച്ചു.
നേരത്തെ കേരളത്തിലെ എത്തിയപ്പോൾ നേമത്ത് പ്രചാരണം നടത്താത്തതിൽ സ്ഥാനാർഥി കെ.മുരളീധരൻ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് നേമത്ത് എത്തുമെന്ന് അറിയിച്ചിരുന്നത്.
https://d-6428179722263651650.ampproject.net/2103240330002/frame.html

