KSDLIVENEWS

Real news for everyone

വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

SHARE THIS ON

ന്യൂഡൽഹി: കോവിഡ് വാക്സിൻ കയറ്റുമതിക്ക് ഏതെങ്കിലും തരത്തിലുള്ള നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഇതുവരെ 80-ൽ അധികം രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നൽകിയെന്നും വാക്സിൻ കയറ്റുമതിക്ക് നിരോധം ഏർപ്പെടുത്തിയിട്ടല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു.

വിവിധ രാജ്യങ്ങൾക്ക് 6.44 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തു. 1.82 കോടി ഡോസ് വാക്സിനുകൾ കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള അന്താരാഷ്ട്രപദ്ധതിയായ കോവാക്സിന്റെ ഭാഗമായും നൽകി. വാക്സിന്റെ ആഭ്യന്തര ആവശ്യം കണക്കിലെടുത്തുകൊണ്ട് വിതരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയതായി വാർത്തകളുണ്ടായിരുന്നു. കാനഡയിലേക്കുള്ള വാക്സിൻ കയറ്റുമതി ഇന്ത്യ നിർത്തിവെച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!