കോവിഡ്; 15 വയസിന് താഴെയുള്ളവര്‍ക്ക് പ്രവാചക പള്ളിയിലേയ്ക്ക് പ്രവേശനമില്ല

മദീനയിലെ പ്രവാചക പള്ളിയിലേക്ക് ഈ വര്‍ഷത്തെ റമസാന്‍ മാസത്തില്‍ പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനാനുമതിയുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം ഹറം പള്ളിയുടെ മുറ്റത്തേക്കും കുട്ടികളെ പ്രവേശിപ്പിക്കാന്‍ കഴിയില്ല.
റമസാനില്‍ മാത്രമുള്ള പ്രത്യേക 20 റകഅത്ത് തറാവീഹ് നമസ്കാരം പകുതിയായി ചുരുക്കാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. പള്ളിയിലെ ഇഅതികാഫും താത്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട്. മാത്രമല്ല നോമ്ബനുഷ്‌ഠിക്കുന്നവര്‍ കരുതുന്ന ഭക്ഷണവും പാനീയങ്ങളും വ്യക്തിഗത ആവശ്യത്തിന് മാത്രമായിരിക്കണമെന്നും വിതരണത്തിനോ പങ്കുവെയ്‌പിനോ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു

