KSDLIVENEWS

Real news for everyone

വാളയാര്‍ കേസ്; സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ കോടതി അംഗീകരിച്ചു

SHARE THIS ON

തിരുവനന്തപുരം: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ കോടതി അംഗീകരിച്ചു. പാലക്കാട് പോക്‌സോ കോടതിയില്‍ സി.ബി.ഐ എസ്.പി നന്ദകുമാര്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച എഫ്.ഐ.ആറാണ് കോടതി അംഗീകരിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമം, പോക്‌സോ, എസ്.സി എസ്.ടി എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ രണ്ട് എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.വാളയാര്‍ സെല്‍വപുരം അട്ടപ്പളത്ത് പതിമൂന്നുകാരിയെ 2017 ജനുവരി 13നും ഒന്‍പത് വയസുള്ള സഹോദരിയെ 2017 മാര്‍ച്ച്‌ നാലിനുമാണ് ദുരൂഹ സഹചര്യത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അട്ടപ്പളത്ത് സ്വദേശിയായ വലിയ മധു എന്നു വിളിക്കുന്ന മധു, ചെറിയ മധു, ഷിബു തുടങ്ങി നാലു പ്രതികളാണ് കേസിലുള്ളത്. അതേസമയം, തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. തുടര്‍ന്ന് വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കുകയും കേസിന്‍റെ തുടര്‍ അന്വേഷണം സി.ബി.ഐക്ക് നല്‍കുകയും ചെയ്‌തു. ഇതേ തുടര്‍ന്നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!