KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് യു.ഡി.എഫ് 80/85 സീറ്റുകൾ നേടുമെന്ന് കുഞ്ഞാലിക്കുട്ടി

SHARE THIS ON

മലപ്പുറം :- സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. എല്ലാ ജില്ലകളിലും യു.ഡി.എഫ് നേട്ടമുണ്ടാക്കും. 80-85 സീറ്റുകള്‍ നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അവകാശപ്പെട്ടു.

തിരൂരങ്ങാടിയില്‍ ജയം സുനിശ്ചിതമാണെന്ന് കെ.പി.എ മജീദ് പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫ് തിരിച്ചുവരുമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു. കുറുവ പഞ്ചായത്തിലെ പടപ്പറമ്ബ് കുടുംബശ്രീ ഹാളിലാണ് മജീദ് വോട്ട് രേഖപ്പെടുത്തിയത്.

രാഷ്ട്രീയ വിവാദങ്ങള്‍ കളമശ്ശേരിയില്‍ തിരിച്ചടിയാകില്ലെന്ന് വി.കെ ഇബ്രാഹീം കുഞ്ഞ് പറഞ്ഞു. പാലാരിവട്ടം പാലം വിവാദം ഇടതുപക്ഷം പോലും ഉന്നയിച്ചില്ലെന്നും ഇബ്രാഹീം കുഞ്ഞ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!