‘കറുത്ത മഷിപുരട്ടിയ നിങ്ങളുടെ ചൂണ്ടുവിരലുകളാണ് ഇനി എനിക്ക് വഴികാട്ടാന്‍ പോകുന്നത്’; വണ്ണിന്റെ പുതിയ ഷോര്‍ട്ട് പങ്കുവച്ച് മമ്മൂട്ടി, ഇത് പിണറായി തന്നെയെന്ന് ആരാധകര്‍

പ്രേക്ഷകരുടെ മനംകവര്‍ന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം വണ്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. തിരഞ്ഞെടുപ്പ് ദിനത്തില്‍ താരം ചിത്രത്തിന്റെ പുതിയ ഷോര്‍ട്ട് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചതോടെയാണ് ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. വോട്ടെടുപ്പ് ദിനത്തിലാണ് താരം ഈ വീഡിയോ പങ്കുവച്ചതെന്നതാണ് കൗതുകകരം. ‘കറുത്ത മഷിപുരട്ടിയ നിങ്ങളുടെ ചൂണ്ടുവിരലുകളാണ് ഇനി എനിക്ക് വഴികാട്ടാന്‍ പോകുന്നത്.
ഇനി ഇവിടെയൊരു അധികാരിയുമല്ല നേതാവുമല്ല ഒരു മന്ത്രിയുമല്ല, നിങ്ങളാണ്… നിങ്ങളാണ് നമ്ബര്‍ വണ്‍’ എന്ന മാസ് ഡയലോഗോടെ എത്തിയിരിക്കുന്ന ഷോര്‍ട്ടിന് വന്‍ സ്വീകാര്യതായാണ് ലഭിച്ചിരിക്കുന്നത്.
ടീസറിലെ മമ്മൂട്ടിയെ കമന്റ് ബോക്സില്‍ പലരും മുഖ്യമന്ത്രി പിണറായി വിജയനോടാണ് ഉപമിച്ചിരിക്കുന്നത്. ബോഡി ലാഗ്വേജിലും പിന്നില്‍ നിന്നുളള കാഴ്ചയിലും താരം പിണറായി വിജയനെ പോലെ തന്നെയുണ്ടെന്ന് ആരാധകര്‍ പറയുന്നു.

