കല്ലൂരാവി കനവ് 2021; വിളംബര റാലിയോടെ തുടക്കമായി

കാഞ്ഞങ്ങാട്: കല്ലൂരാവിയിൽ പുതുതായി നിർമ്മിക്കപ്പെട്ട ഹിഫ്ളുൽ ഖുർആൻ കോളേജ് ഉൽഘാടനത്തിനും, ശംസുൽ ഉലമാ ഇസ്ലാമിക് സെൻറർ അഞ്ചാം വാർഷികത്തിനും ഏപ്രിൽ 07 ബുധനാഴ്ച നടന്ന വിളംബര റാലിയോട് കൂടെ തുടക്കമായി.
ഏപ്രിൽ 8 ന് വൈകുന്നേരം 4 മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി മഹ്മൂദ് മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഹിഫ്ളുൽ ഖുർആൻ കോളേജ് നാടിനു സമർപ്പിക്കും.
തുടർന്ന് മർഹും ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ സ്മാരക ലൈബ്രറി ഡോ:കുറ്റിക്കോൽ അബൂബക്കർ ഉൽഘാടനം ചെയ്യും.
അന്നെ ദിവസം രാത്രി എട്ടു മണിക്ക് പ്രഗൽഭ ഗായകൻ നവാസ് പാലേരിയുടെ നേതൃത്വത്തിൽ ഇശൽ സന്ധ്യയും രണ്ടാം ദിവസമായ ഏപ്രിൽ 09 ന് രാത്രി 9:30ന് പ്രഗൽഭ വാഗ്മി കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി പ്രഭാഷണവും ഉണ്ടായിരിക്കും.
മൂന്നാം ദിവസമായ ഏപ്രിൽ 10 ന് രാത്രി 8:30 ന് കേരളക്കരയുടെ അനുഗ്രഹീത പ്രഭാഷകൻ സിറാജുദ്ദീൻ ഖാസിമി പത്തനാപുരം സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കും.
ഏപ്രിൽ 11 ന് രാത്രി 8:30 ന് പ്രസംഗ പീഢത്തിലെ ഗർജ്ജനം അബ്ദുസമദ് പൂക്കോട്ടൂർ സംവദിക്കും, തുടർന്ന് കൂട്ടുപ്രാർത്ഥനയ്ക്ക് പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പി.പി ഉമർ മുസ്ലിയാർ കൊയ്യോട് നേതൃത്വം നൽകും.

