നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീ കൊളുത്തി മരിച്ചു

മുംബൈ: ബോളിവുഡ് സിനിമാ നിർമാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീകൊളുത്തി മരിച്ചു.
അന്ധേരി ഡി.എൻ. നഗറിലെ അപ്പാർട്ട്മെന്റിൽവെച്ചാണ് തീ കൊളുത്തിയത്. രണ്ടുപേരെയും കൂപ്പർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുമ്പ് അമ്മ അസ്മിത മരിച്ചു.
70 ശതമാനത്തോളം പൊള്ളലോടെ മകൾ സൃഷ്ടിയെ ഐരോളി നാഷണൽ ബേൺസ് സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങി. അമ്മയുടെ വൃക്കസംബന്ധമായ രോഗമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് മകൾ സൃഷ്ടി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.

