KSDLIVENEWS

Real news for everyone

കോവിഡ് വാക്സിനേഷന്‍ കൂട്ടാന്‍ ക്രഷിങ് കര്‍വ് പദ്ധതി; ഏപ്രില്‍ മാസം നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

SHARE THIS ON

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ പദ്ധതി വിപുലപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.

‘ക്രഷിങ് കർവ്’ എന്ന പേരിൽ മാസ് വാക്സിനേഷൻ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. യോഗ്യരായ എല്ലാവർക്കും വാക്സിൻ നൽകും. ആവശ്യമുള്ളത്രയും വാക്സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കും.

60 വയസ്സിന് മുകളിൽ പ്രായമുള്ള നല്ല ശതമാനം ആളുകൾക്കും വാക്സിൻ നൽകി. ശേഷിക്കുന്നവർക്ക് അടുത്ത ദിവസങ്ങളിൽ വാക്സിൻ ഉറപ്പുവരുത്തും. കേന്ദ്രസർക്കാർ നിർദേശിച്ച തരത്തിലാവും വാക്സിൻ വിതരണത്തിലെ മുൻഗണന.

സംസ്ഥാനത്ത് 11 ശതമാനം പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് സിറോ സർവേ വ്യക്തമാക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ 89 ശതമാനം പേർക്ക് രോഗം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. കോവിഡ് വ്യാപനം മുന്നിൽ കണ്ട് ശക്തമായ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തും. എല്ലാ ആശുപത്രികളിലും സൗകര്യങ്ങൾ വർധിപ്പിക്കും. ആവശ്യമെങ്കിൽ സിഎഫ്എൽടികൾ സജ്ജീകരിക്കും.’

തിരഞ്ഞെടുപ്പ് കാലത്ത് വലിയ ആൾക്കൂട്ടം ഉണ്ടായി. പലസ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഏപ്രിൽ മാസം നിർണായകമാണ്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കും. നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന് നേരിയ കോവിഡ് ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും മന്ത്രി അറിയിച്ചു. ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. എല്ലാവരും കോവിഡിനെതിരെ ജാഗ്രത വർധിപ്പിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!