KSDLIVENEWS

Real news for everyone

ഐ.പി.എല്‍ പതിനാലാം പതിപ്പിന് ഇന്ന് തുടക്കമാവും; രാത്രി 7:30 ന് , ചെന്നൈയിൽ

SHARE THIS ON

ചെന്നൈ : ഐ.പി.എല്‍. ആവേശം വീണ്ടും. വെള്ളിയാഴ്ച തുടങ്ങുന്ന ക്രിക്കറ്റ് കാര്‍ണിവലിനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ കായിക പ്രേമികള്‍.

അഞ്ച് മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഇന്ത്യയില്‍ ക്രിക്കറ്റ് ആവേശരാത്രികള്‍ സമ്മാനിച്ചു കൊണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങളുടെ പതിനാലാം സീസണിന് ഇന്ന് (ഏപ്രില്‍ 9) തുടക്കമാകും. മുംബൈയ്ക്ക് പുറമേ ചെന്നൈ, അഹമ്മദാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.

ആദ്യ കളിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. രാത്രി 7.30നാണ് കളി. ചെന്നൈയാണ് വേദി. കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങള്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ്. മെയ് 30നാണ് കിരീടപ്പോരാട്ടം.

കോവിഡ് ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ യുഎഇയിലായിരുന്നു ഐപിഎല്‍ സംഘടിപ്പിച്ചത്. എന്നാല്‍, കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച് ഇന്ത്യയില്‍ തന്നെ നടത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. സ്വന്തം തട്ടകം എന്ന ആനുകൂല്യം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ഒരു ടീമിനും ഹോം ഗ്രൗണ്ടില്‍ കളികള്‍ ഉണ്ടാവില്ല.

രണ്ടു മത്സരങ്ങള്‍ ഉള്ളപ്പോള്‍ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ആദ്യ കളി നടക്കുക. രണ്ടാമത്തേത് 7.30നുമാണ്. ലീഗ് ഘട്ടം ഉള്‍പ്പെടെ 56 മത്സരങ്ങളാണ് ഷെഡ്യളിലുള്ളത്. ഡല്‍ഹിയും അഹമ്മദാബാദും എട്ട് കളികള്‍ക്കും മറ്റു വേദികള്‍ പത്തു മത്സരങ്ങള്‍ക്കും ആതിഥ്യമരുളും. മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തല്‍സമയം കാണാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!