കോവിഡ് രോഗിയുമായി പോയ ആംബുലൻസ് വഴിയരുകിൽ നിർത്തി ജൂസ് കുടിച്ച് ആരോഗ്യപ്രവർത്തകർ,

ഭോപ്പാല്‍: കോവിഡ് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് വഴിയില്‍ നിര്‍ത്തി പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്ത്തകന് പുറത്തിറങ്ങി കടയില്‍ നിന്നും ജ്യൂസ് ഓര്‍ഡര്‍ ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
വഴിയോരത്ത് കരിമ്ബിന് ജ്യൂസ് വില്‍ക്കുന്ന കടയ്ക്ക് മുന്നിലാണ് ആരോഗ്യ പ്രവര്ത്തകന് ആംബുലന്‍സ് നിര്‍ത്തിയത്. ആരോഗ്യ പ്രവര്‍ത്തകന്റെ പ്രവൃത്തിയില്‍ ഒരാള്‍ ആശങ്ക അറിയിച്ചപ്പോള്‍ തനിക്ക് കൊറോണ ഇല്ലെന്നും അസുഖമുള്ള ആളെ കൊണ്ടുപോകുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു ഇയാളുടെ മറുപടി. ആംബുലന്‍സ് റോഡരികില്‍ നിര്‍ത്തിയ സമയത്ത് ഒരുപാട് പേര് വാഹനത്തിന് സമീപത്ത് കൂടി നടന്നു പോകുന്നതും വീഡിയോയില്‍ ദൃശ്യമാണ്.പിപിഇ കിറ്റ് ധരിച്ച ഒരു ആരോഗ്യ പ്രവര്ത്തകന് പുറത്തിറങ്ങി ജ്യൂസ് ഓര്‍ഡര്‍ ചെയ്യുകയും മറ്റെയാള്‍ വാതില്‍ തുറന്ന് പിടിച്ച് മുന്നിലത്തെ സീറ്റിലിരിക്കുന്നതും വീഡിയോയില്‍ കാണാം. പുറത്തിറങ്ങിയ ആളുടെ മാസ്ക് താടിയിലാണ് ഇരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

