KSDLIVENEWS

Real news for everyone

സ്​പീക്കര്‍ പി. ശ്രീരാമകൃഷ്​ണന്​ കോവിഡ്​ സ്ഥിരീകരിച്ചു

SHARE THIS ON

തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണുള്ളെതന്നും അടുത്ത ദിവസങ്ങളില്‍ ഫസമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്തതിന് പിന്നാലെ സ്പീക്കര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് സ്പീക്കര്‍ താമസിക്കുന്ന തിരുവനന്തപുരം ചാക്കയിലെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ പരാമര്‍ശിക്കുന്ന ഫ്ലാറ്റാണിത്. ഈ ഫ്ളാറ്റില്‍ വെച്ച്‌ സ്പീക്കര്‍ പണം കൈമാറിയെന്നാണ് സ്വപ്ന മൊഴി നല്‍കിയത്.നേരത്തെ, സ്​പീക്കറുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കസ്റ്റംസ്​ അദ്ദേഹത്തെ ചോദ്യം ചെയ്​തിരുന്നു​. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ചോദ്യം ചെയ്യല്‍. പണമടങ്ങിയ ബാഗ്​ കൈമാറിയിട്ടില്ലെന്ന്​ സ്​പീക്കര്‍ കസ്റ്റംസിനെ അറിയിച്ചതായാണ്​ വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!