KSDLIVENEWS

Real news for everyone

മന്‍സൂര്‍ വധം: ഏത്​ സംഘം അന്വേഷിച്ചാലും സഹോദരന്​ നീതി കിട്ടണമെന്ന്​ മുഹ്​സിന്‍

SHARE THIS ON

പാനൂര്‍​: മുസ്​ലിം ലീഗ്​ പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ പ്രതികരണവുമായി സഹോദരന്‍ മുഹ്​സിന്‍. മന്‍സൂറിനെ വെട്ടിയത്​ ശ്രീരാഗോ നിജിനോ ആണെന്നും ഏത്​ സംഘം അന്വേഷിച്ചാലും സഹോദരന്​ നീതി കിട്ടണമെന്നും മുഹ്​സിന്‍ പറഞ്ഞു.

മന്‍സൂര്‍ സജീവ രാഷ്​ട്രീയക്കാരനായിരുന്നില്ല. അക്രമികളുടെ ലക്ഷ്യം താനായിരുന്നു. തന്നെ ആക്രമിക്കുന്നത്​ തടയാനാണ്​ മന്‍സൂര്‍ ശ്രമിച്ചതെന്നും മുഹ്​സിന്‍ പറഞ്ഞു.

ബൈക്കിലിരുന്ന തന്നെ പേരു വിളിച്ച്‌​ വാഹനത്തില്‍ നിന്ന്​ വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. തനിക്കു നേരെ വാള്‍ വീശുന്നതിനിടെ രക്ഷിക്കാനാണ്​ സഹോദരന്‍ വന്നത്​. അതിനിടെ അവന്​ വെ​േട്ടറ്റു.ശേഷം അക്രമികള്‍ ബോംബെറിയുകയും ചെയ്​തു.15 പേരോളമുള്ള അക്രമിസംഘമാണ്​ വന്നത്​. ഇവരെല്ലാവരും നാട്ടിലുള്ളവര്‍ തന്നെയാണ്​​. സംഘത്തിലെ മുഴുവന്‍ പേരേയും തിരിച്ചറിയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഹോദരനെ വെട്ടാന്‍ ശ്രമിച്ച ഷിനോസിനെ താന്‍ പിടിച്ചു വെച്ചു. ബോംബ്​ സ്​ഫോടനത്തിന്‍റെ ശബ്​ദം കേട്ട്​ എത്തിയ നാട്ടുകാരാണ്​ ഷിനോസിനെ പൊലീസില്‍ ഏല്‍പിച്ചത്​. പൊതുവെ വളരെ സമാധാനം നിലനില്‍ക്കുന്ന പ്രദേശമാണ്. തെരഞ്ഞെടുപ്പ്​ സമയത്തുണ്ടാകുന്ന വീറും വാശിയുമല്ലാതെ അതില്‍ കൂടുതല്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. തന്‍റെ ഓര്‍മയില്‍ ഇത്തരം ഒരു സംഭവം പ്രദേശത്ത്​ നടക്കു​ന്നത്​ ആദ്യമായാണെന്നും മുഹ്​സിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!