KSDLIVENEWS

Real news for everyone

മേയ് 2 നടക്കുന്ന വോട്ടെണ്ണലിന്ന് ജില്ലയിൽ അഞ്ച് കേന്ദ്രങ്ങൾ സജ്ജമാക്കി

SHARE THIS ON

കാസർഗോഡ്: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്ന് ജില്ലയിൽ അഞ്ച് കേന്ദ്രങ്ങൾ സജ്ജമാക്കി; കുമ്പള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും കാസർകോട് മണ്ഡലത്തിലെ വോട്ടെണ്ണൽ കാസർഗോഡ് ഗവൺമെൻറ് കോളേജിലും, ഉദുമ മണ്ഡലത്തിൽ വോട്ടെണ്ണൽ പെരിയ ഗവൺമെൻറ് പോളിടെക്നിക് കോളജിലും, കാഞ്ഞങ്ങാട് മണ്ഡലത്തിലെ വോട്ടെണ്ണൽ പടന്നക്കാട് നെഹ്റു കോളേജിലും, തൃക്കരിപ്പൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ തൃക്കരിപ്പൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലുമാണ് നടക്കുക. ഭരണാധികാരിയുടെ ചുമതലയിലാണ് വോട്ടെണ്ണൽ നടക്കുക ഓരോ റൗണ്ട് വോട്ടെണ്ണൽ ഫലം ഭരണാധികാരികൾ ബന്ധപ്പെട്ട സോഫ്റ്റ്വെയറിൽ പബ്ലിഷ് ചെയ്താൽ അത് നേരിട്ട് വെബ്സൈറ്റിലൂടെ പൊതു ജനങ്ങൾക്ക് ലഭ്യമാക്കും വിധമാണ് സജ്ജീകരണം.
വോട്ടർ helpline ആപ്പിലും ഫലം ലഭിക്കും മുന്നോടിയായി ഓൺലൈൻ സജ്ജീകരണങ്ങൾ വിലയിരുത്തുവാനും ഉദ്യോഗസ്ഥർക്ക് പരിശീലനത്തിനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറങ്ങും.

വോട്ടെണ്ണൽ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും ഉദ്യോഗസ്ഥർക്ക് ഓൺലൈനായി പരിശീലനം നൽകി. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശീലന പരിപാടിയിൽ പങ്കെടുത്തു വിവിധ ഘട്ടങ്ങൾ ഇലക്ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം എന്നിവ സംബന്ധിച്ച പരിശീലനമാണ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!