കോഴിക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം ; പെട്രോള്‍ ബോംബെറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് കരുമലയില്‍ സിപിഎം ഓഫീസിന് നേര്‍ക്ക് ബോംബേറ്. കരുമല തേനാക്കുഴിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
ഇന്ന് പുലര്‍ച്ചെയാണ് പെട്രോള്‍ ബോംബേറുണ്ടായത്. ഓഫീസിനകത്തെ സാധനങ്ങള്‍ കത്തി നശിച്ചു. അക്രമത്തിന് പിന്നില്‍ യുഡിഎഫാണെന്ന് സിപിഎം ആരോപിച്ചു.

