KSDLIVENEWS

Real news for everyone

മനുഷ്യ നന്മയും സാഹോദര്യവും വളർത്തുന്നതിനു കായിക മേഖല നൽകുന്ന സംഭാവന മഹത്തരം; കുമ്പള അഡീഷണൽ സബ് ഇൻസ്പെക്ടർ കെ രാജീവൻ

SHARE THIS ON

കുമ്പള:മനുഷ്യ നന്മയും സാഹോദര്യവും വളർത്തുന്നതിനു കായിക മേഖലകളിൽ പ്രവർത്തിക്കുന്നവർ നൽകുന്ന സംഭാവന മഹത്തരമെന്ന് കുമ്പള അഡീഷണൽ സബ് ഇൻസ്പെക്ടർ കെ രാജീവൻ അഭിപ്രായപ്പെട്ടു.

കുമ്പള ഫുട്ബോൾ അക്കാദമി സംഘടിപ്പിച്ച 9 വയസ്സു മുതൽ 14 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കായുള്ള അണ്ടർ ഫോർട്ടീൻ ഫുട്ബോൾ പരിശീലന ക്യാമ്പ്ന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫുട്ബോൾ പോലുള്ള മത്സരങ്ങൾ ഏറെ ജനകീയമാണെന്നും ഗ്രാമ തലങ്ങളിൽ കളിയുടെ ബാലപാഠങ്ങൾ നൽകുവാനും അതിൽനിന്നും പ്രതിഭകളെ കണ്ടെത്തി അവർക്ക് അർഹമായ പരിശീലനം നൽകാൻ മുന്നോട്ടുവന്ന കുമ്പള ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ആരിക്കാടി പുൽമാഡ് ഗ്രറൗണ്ടിൽ നടന്ന ചടങ്ങിൽ കുമ്പള ഫുഡ്ബോൾ അക്കാദമി ചെയർമാൻ അഷ്‌റഫ് കർള അധ്യക്ഷത വഹിച്ചു.നൂറോളം കുട്ടികളാണ് ഒന്നരമാസകാലമായി നടന്ന ക്യമ്പിൽ പങ്കെടുത്തത്. പ്രമുഖ ഫുഡ്ബോൾ താരം എച്ച് എ ഖാലിദ് മൊഗ്രാൽ ആണ് മുഖ്യ പരിശീലകൻ.തികച്ചും സൗജന്യമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പഴയകാലഫുട്ബോൾ താരം മുഹമ്മദ്‌ അക്തർ ഉപ്പള മുഖ്യാതിഥിയായിരുന്നു.
ഫുട്‍ബോൾ അക്കാദമി ജനറൽ കൺവീനർ ബി എ റഹ്‌മാൻ ആരിക്കാടി സ്വാഗതം പറഞ്ഞു.എം എ ഖാലിദ്, അഷ്റഫ് സിറ്റിസൺ,ഖലീൽ മാസ്റ്റർ,അഷ്‌റഫ്‌ കൊടിയമ്മ,നാസർ മൊഗ്രാൽ,റഫീഖ് കൊടിയമ്മ.അബ്ബാസ് കർള,നിസാർ ആരിക്കാടി,അലിഷാമ, അബ്ബാസ് കെ എ,മുഹമ്മദ്‌,അബ്ദുൽ റഹിമാൻ,അനസ്,അഷ്‌റഫ്‌ സ്രാങ്,സലീം കുഞ്ഞി,ഇബ്രാഹിം കെ എം അസീസ്,അബ്ദുല്ല,എ മൊയ്‌ദീൻ കുഞ്ഞി,അബ്ബാസ് സൂപ്പി,തുടങ്ങിയവർ സംബന്ധിച്ചു.മുഹമ്മദ് കുഞ്ഞി കുമ്പോൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!