KSDLIVENEWS

Real news for everyone

വിജിലന്‍സ് റെയ്ഡ്; കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി പിടിച്ചെടുത്തു

SHARE THIS ON

കണ്ണൂർ: കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽനിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. വിജിലൻസ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഷാജിയുടെ കണ്ണൂരും കോഴിക്കോടുമുള്ള വീടുകളിൽ വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച റെയ്ഡ് തുടരുകയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കഴിഞ്ഞ ദിവസമാണ് ഷാജിക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് റെയ്ഡ്. ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തുള്ളതായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. ഷാജിയുടെ സ്വത്ത് സമ്പാദനത്തിൽ വരവിനേക്കാൾ 166 ശതമാനം വർധനവുണ്ടായതായാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. 2011 മുതൽ 2020 വരെയുള്ള കണക്കാണ് വിജിലൻസ് പരിശോധിച്ചത്. ഈ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം വിജിലൻസ് പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്ന് കെ.എം ഷാജി പ്രതികരിച്ചു. ബന്ധുവിന്റെ ഭൂമി ആവശ്യത്തിനുള്ള പണമാണിതെന്ന് അദ്ദേഹം വിജിലൻസിനെ അറിയിച്ചു. പണത്തിന്റെ രേഖകൾ ഹാജരാക്കാൻ സാവകാശം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!