ഫുട്ബോൾ കളിക്കിടെ സംഘർഷം; പൊലീസ് ജീപ്പിന്റെ ഗ്ലാസ് തകർത്തു

കാസർകോട്∙ ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. പൊലീസിന്റെ ഉൾപ്പെടെയുള്ള വാഹനങ്ങൾ തകർത്തു. കഴിഞ്ഞ ദിവസം രാത്രി കാസർകോട് കസബ കടപ്പുറത്താണ് സംഭവം. ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിവരം അറിഞ്ഞ് ടൗൺ സിഐ കെ.ബാബു, എസ്ഐമാരായ കെ.ഷാജു, ഷേഖ് അബ്ദുൽറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.സംഘർഷം തടയുന്നതിനിടെ ഒരു പൊലീസിനു നേരെ തിരിയുകയായിരുന്നു. അതിനിടെ പൊലീസ് ജീപ്പിന്റെ മുൻവശത്തെ ഗ്ലാസ് തകർത്തത്. സംഭവത്തിൽ നൂറോളം പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമായി പൊലീസ് കേസെടുത്തിട്ടുണ്ട്

