ഷാജിയുടെ ബെനാമി ഇടപാടുകളിൽ സമഗ്ര അന്വേഷണം വേണം: എം.വി.ജയരാജൻ

കണ്ണൂർ∙ കെ.എം.ഷാജി എംഎൽഎയുടെ ബെനാമി ഇടപാടുകളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം,വി.ജയരാജൻ. കോഴിക്കോട്ടുള്ള വീട്ടിലും കള്ളപ്പണം ഉണ്ടായിരുന്നു. വിജിലൻസ് അന്വേഷണമുണ്ടാകുമെന്ന സംശയത്താൽ പണം മാറ്റിയതാണെന്നും ജയരാജൻ ആരോപിച്ചു.
കെ.എം.ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയിൽ വിജിലൻസ് 50 ലക്ഷം രൂപയാണ് കണ്ടെത്തിയത്. അനധികൃത സ്വത്തുകേസിൽ കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
ഇതിന്റെ ഭാഗമായാണ് കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലേയും വീടുകളിൽ ഒരേ സമയം പരിശോധന നടത്തിയത്. കെ.എം.ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

